Categories
പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ സ്ഥാപനങ്ങൾ ഇനി ഹരിത സ്ഥാപനങ്ങൾ; പ്രഖ്യാപനം നടന്നു; ജനുവരി 26 ന് പഞ്ചായത്ത് മാലിന്യ മുക്തമായി പ്രഖ്യാപിക്കും
Trending News


പള്ളിക്കര (കാഞ്ഞങ്ങാട്): പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങൾ, ആഫീസുകൾ, അങ്കണവാടികൾ എന്നിവ ഹരിത പ്രോട്ടോക്കോൾ പാലിക്കുന്ന ഹരിത സ്ഥാപനങ്ങളായി ഉദുമ എം.എൽ.എ സി.എച്ച്. കുഞ്ഞമ്പു പ്രഖ്യാപിച്ചു. സമ്പൂർണ്ണ ശുചിത്വ സുസ്ഥിര സുന്ദര ഗ്രാമ പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന് മുന്നോടി യായി മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപനം നടന്നത്. 39 അങ്കണവാടികൾ, 15 വിദ്യാലയങ്ങൾ, 15 സ്ഥാപനങ്ങൾ, 98% വാതിൽപ്പടി ശേഖരണം, 90% ത്തോളം ഹരിത അയൽകൂട്ടങ്ങൾ എന്നിവയാണ് ഹരിത സ്ഥാപനങ്ങളായി പ്രഖ്യാപിച്ചത്. ജനുവരി 1 മുതൽ 7 വരെ വലിച്ചെറിയൽ മുക്ത വാരമായി ആചരിക്കും. എല്ലാ തോടുകളും മാലിന്യ മുക്തമാക്കുന്നതിന് പരിപാടികൾ ആസുത്രണം ചെയ്തു. ജനുവരി 26 ന് പഞ്ചായത്ത് മാലിന്യ മുക്തമായി പ്രഖ്യാപിക്കും. പരിപാടിയിൽ പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.കുമാരൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. മണികണ്ഠൻ സ്വാഗതം പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. മണികണ്ഠൻ, പള്ളിക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നസ്റിൻ വഹാബ്, നവകേരളം കർമ്മ പദ്ധതി ജില്ലാ കോഡിനേറ്റർ കെ. ബാലകൃഷ്ണൻ, ഹരിതകേരളം റിസോഴ്സ് പേഴ്സൺ കെ. ബാലചന്ദ്രൻ, പള്ളിക്കര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സൂരജ് വി, ബ്ലോക്ക് സ്റ്റാൻഡിങ് ചെയർമാൻ എം അബ്ദുറഹിമാൻ, ജയശ്രീ കെ.വി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.ഗീത, എന്നിവർ സംസാരിച്ചു.
Also Read

Sorry, there was a YouTube error.