നാട്ടുകാരുടെ കുട്ടായ്മയുണ്ടാക്കി പച്ചക്കറി കൃഷിയിലേക്ക്; തൃക്കരിപ്പൂർ പഞ്ചായത്തിൽ വേറിട്ട കൃഷി രീതിയോ.?

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing നാട്ടുകാരുടെ കുട്ടായ്മയുണ്ടാക്കി പച്ചക്കറി കൃഷിയിലേക്ക്; തൃക്കരിപ്പൂർ പഞ്ചായത്തിൽ വേറിട്ട കൃഷി രീതിയോ.?

കാസർഗോഡ്: തൃക്കരിപ്പൂർ പഞ്ചായത്തിൽ വയലോരം കൃഷിക്കൂട്ടം രൂപീകരിച്ച് വലിയ കാർഷിക പദ്ധതിക്ക് രൂപംകൊടുക്കുകയാണ്. എടാട്ടുമ്മൽ പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ നിർവഹിച്ചു. വാർഡ് മെമ്പർ സീതാഗേഷ് അധ്യക്ഷനായി. എടാട്ടുമ്മൽ ചേതന യോഗ ഹാളിന് സമീപമുള്ള വയലിൽ വെച്ചയിരുന്നു പരിപാടി. തൃക്കരിപ്പൂർ കൃഷി ഓഫീസർ എ. റെജീന, പാടശേഖര സമിതി സെക്രട്ടറി കെ പത്മനാഭൻ, പ്രസിഡണ്ട് ടി അജിത, കെ വി മുകുന്ദൻ, എം പത്മിനി, എ പ്രജിത, പി പി.രേഷ്മ, വി രാമചന്ദ്രൻ, വി.വി രവീന്ദ്രൻ മാസ്റ്റർ, എം രാജീവൻ പണിക്കർ, വി വി സുരേശൻ, എം കെ സുരേഷ്, കെ വി കലേഷ് എന്നിവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിച്ചു. വയലോരം കൃഷിക്കൂട്ടം സെക്രട്ടറി എം രാജേഷ് സ്വാഗതവും പ്രസിഡണ്ട് പി പി ഷാജി നന്ദിയും പറഞ്ഞു.

0Shares