ഏറെ പ്രമാദമായ കാസർകോട്ടെ ഇരട്ടക്കൊലപാതകം; കേസിലെ പ്രതികൾ സി.പി.എം നേതാക്കൾ; വിധി ഈ മാസം 28 പറയും..

You are currently viewing ഏറെ പ്രമാദമായ കാസർകോട്ടെ ഇരട്ടക്കൊലപാതകം; കേസിലെ പ്രതികൾ സി.പി.എം നേതാക്കൾ; വിധി ഈ മാസം 28 പറയും..

കാസർഗോഡ്: ഏറെ പ്രമാദമായ പെരിയ ഇരട്ടക്കൊലപാതക കേസിൽ വിധി ഡിസംബർ 28 ന് പറയും. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതി വിധി പറയുന്നത്. 2019 ഫെബ്രുവരി 17- നായിരുന്നു കാസർഗോഡ് പെരിയയിലെ കല്യോട്ട് വെച്ച് ബൈക്കിൽ സ‌ഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയത്. സി.പി.എം നേതാക്കളാണ് കേസിലെ പ്രതികൾ. 24 പേരാണ് പ്രതിപട്ടികയിലുള്ളത്. പി. പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. കേസിൽ 270 സാക്ഷികൾ ഉണ്ടായിരുന്നു. സി.പി.എം കാസർകോ‍ഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുൻ എം.എൽ.എയുമായ കെ‌.വി കുഞ്ഞിരാമൻ ഇരുപതാം പ്രതിയാണ്. ഒന്നാം പ്രതി സി.പി.എം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 12 പേരെ കൂടാതെ സി.പി.എം ഉദുമ ഏരിയ സെക്രട്ടറി കെ.എം മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി ബാലകൃഷ്ണൻ എന്നിവരെകൂടി പ്രതി ചേർത്താണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. എങ്കിലും ഹൈക്കോടതി സിംഗിൾ ബെഞ്ച് 2019 സെപ്റ്റംബർ 30-ന് കേസ് സി.ബി.ഐയ്ക്ക് കൈമാറുകയായിരുന്നു.

0Shares