
കാസർഗോഡ്: കാർഷിക മേഖലയിൽ ചില രംഗങ്ങളിൽ കേരളം സ്വയം പര്യാപ്തമാവാൻ കഴിയണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ബേക്കൽ അഗ്രോ കാർണിവൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിന് ഇത്തരം കാർഷികമേളകൾ ഏറെ സഹായകമാകുമെന്ന് സ്പീക്കർ പറഞ്ഞു.

യുവതലമുറയെ കാർഷിക മേഖലയിലേക്ക് വളർത്തിക്കൊണ്ടു വരണം സംസ്ഥാനത്തിൻ്റെ കാർഷിക മേഖലയുടെ പുരോഗതിക്ക് അത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ കെ ഇമ്പശേഖർ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠൻ, വൈസ് പ്രസിഡണ്ട് കെ.വി ശ്രീലത, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എം ലക്ഷ്മി, എം കുമാരൻ, ടി ശോഭ, മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.
