Categories
education Kerala local news

സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകർക്ക് യാത്രയയപ്പ് നൽകി; മാതൃകയായി തൃകരിപ്പൂർ ഗ്രാമപഞ്ചായത്ത്

കാസറഗോഡ്: തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ സ്കൂളുകളിൽ നിന്നും വിരമിക്കുന്ന പ്രധാന അദ്ധ്യാപകർക്ക് ഭരണ സമിതി യാത്രയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ ഉദ്ഘാടനം ചെയ്തു. എട്ടു പ്രധാന അധ്യാപകരാണ് പഞ്ചായത്തിൽ നിന്നും വിരമിക്കുന്നത്. ഗ്രാമ പഞ്ചായത്ത് ഇംപ്ലിമെൻ്റിങ്ങ് ഓഫീസറും ഗവ: വെൽഫയർ യു.പി സ്കൂൾ പ്രധാനധ്യാപിക കെ.പി ശ്രീജ, ജി.യു.പി സ്കൂൾ ഒളവറ സങ്കേത പ്രധാന അധ്യാപകൻ രാജീവൻ.പി വി, കൂലേരി സ്കൂളിലെ രാജശ്രീ.പി, ജി.എൽ പി. സ്കൂൾ മൈത്താണി – ഷൗജത്ത്.വി.പി, ബീരിചേരി സ്കൂൾ സദാനന്ദനൻ എ.വി, എ.എൽ.പി സ്കൂൾ ആയിറ്റി – വിമല കുമാരി. കെ.വി, ജിഎൽ.പി.സ്കൂൾ വൾവ്വക്കാട് -ശോഭന. വി.വി, ജി.എൽ പി.സ്കൂൾ ഉടുമ്പുന്തല -പ്രീതി. കെ
എന്നിവരാണ് വിരമിച്ചത്. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ ആയിറ്റി അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.എം ആനന്ദവല്ലി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൗദ .എം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശശിധരൻ.ഇ, ഫായിസ് ബീരിചേരി, എം.ഷൈമ, സാജിത സഫറുള്ള, കെ.വി.കാർത്ത്യാനി, കെ.എം ഫരീദ, പഞ്ചായത്ത് അസി: സെക്രട്ടറി അരവിന്ദൻ പി, ഹരിത കേരളം ആർ.പി ദേവരാജൻ പി.വി, ശ്രീജ. കെ പി, സനൂപ് സി (ബി.ആർ.സി )എന്നിവർ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest