Categories
articles Kerala local news

തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ അഞ്ച് വർഷം പൂർത്തിയാക്കുന്ന ഭരണ സമിതിക്ക് പൗരസമിതിയുടെ അനുമോദനവും ആദരവും; പരിപാടി എ.ജി.സി ബഷീർ ഉദ്‌ഘാടനം ചെയ്തു

കാസറഗോഡ്: തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ ഭരണം അഞ്ച് വർഷം പൂർത്തിയാക്കുന്ന ഭരണ സമിതിക്ക് പൗരസമിതിയുടെ അനുമോദനവും ആദരവും നൽകി. പരിപാടി മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും കാസറഗോഡ് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന എ.ജി.സി ബഷീര്‍ നിർവഹിച്ചു. കഴി‍ഞ്ഞ 5 വർഷക്കാലം തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് വിവധ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങളുടെ ഡോകുമെന്റ്റേഷന്‍ പ്രദർശനവും നടന്നു. അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തിനും, ഉൽപ്പാദന സേവന മേഘലകളിലും പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങളുടെയും മാലിന്യ നിർമ്മാർജ്ജന രംഗത്തും പൊതു മാലിന്യ സംസ്കരണ രംഗത്തും ഉൾപ്പടെ കൈവരിച്ച നേട്ടങ്ങളിലൂടെ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ടു.

ഈ കാലയളവിൽ നിരവധി അംഗീകാരങ്ങള്‍ പഞ്ചായത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ നേട്ടങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന ‌ഡോക്കുമെന്റോഷൻ പ്രദർശനമാണ് ചടങ്ങിൽ നടന്നത്. യോഗത്തില്‍ മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‍ സത്താര്‍ വടക്കുംപാട് സ്വാഗതവും നിലവിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ അദ്ധ്യക്ഷതയും വഹിച്ചു. യോഗത്തില്‍ കാസറഗോഡ് പ‍‍‍ഞ്ചായത്ത് ഡെപ്യൂട്ടി ഡയറകടര്‍ ഹരിദാസ് കെ.വി മുഖ്യാതിഥിയായി പങ്കെടുത്തു. വൈസ് പ്രസിഡണ്ട്. ആനന്ദവല്ലി ഇ.എം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നജീബ് ടി.എസ്, സി.ചന്ദ്രമതി, വി.പി.പി ശുഹൈബ്, വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഹാഷിം.എ.കെ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് ചെയർപേഴ്സൺ സൗദ എം, ആരോഗ്യ വിദ്യാഭ്യാസ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശംസുദ്ദീൻ ആയിറ്റി, പഞ്ചായത്ത് സെക്രട്ടറി പ്രമീള ബോബി. സി, തുടങ്ങി വിവിധ രാഷ്ചട്രീയ പാർട്ടി പ്രതിനിധികൾ ഭരണ സമിതിക്ക് ആശംസകള്‍ അര്‍‌പ്പിച്ചു. അസി.സെക്രട്ടറി സിബി.ജോർജ്ജ് സി.എ. നന്ദി യും പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest