ബദിയടുക്കയിൽ സ്റ്റാൻഡിങ് കമ്മിറ്റി നിലവിൽ വന്നു; ബി.ജെ.പിക്ക് രണ്ടും, യു.ഡി.എഫിന് ഒന്നുമാണ് ലഭിച്ചത്; സി.പി.എം നടത്തിയ നിർണ്ണായക നീക്കം.? കൂടുതൽ അറിയാം..

You are currently viewing ബദിയടുക്കയിൽ സ്റ്റാൻഡിങ് കമ്മിറ്റി നിലവിൽ വന്നു; ബി.ജെ.പിക്ക് രണ്ടും, യു.ഡി.എഫിന് ഒന്നുമാണ് ലഭിച്ചത്; സി.പി.എം നടത്തിയ നിർണ്ണായക നീക്കം.? കൂടുതൽ അറിയാം..

ബദിയടുക്ക (കാസറഗോഡ്): ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ ഭരണസമിതിയിലേക്ക് നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലും സി.പി.എം വിട്ടുനിന്നു. ഇതോടെ നറുക്കെടുപ്പിലൂടെയായിരുന്നു സ്ഥാനങ്ങൾ തീരുമാനയിച്ചത്. ഇതോടെ ബി.ജെ.പിക്ക് ആധിപത്യമാണ് ഉണ്ടായത്. മൂന്ന് സ്റ്റാൻഡിങ് കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ രണ്ടെണ്ണം ബി.ജെ.പിക്കും, ഒരു എണ്ണം യു.ഡി.എഫിനുമാണ് ലഭിച്ചത്. നേരത്തെ നറുക്കെടുപ്പിലൂടെ പഞ്ചായത്ത് പ്രസിഡൻ്റും, വൈസ് പ്രസിഡൻ്റും, ബി.ജെ.പിക്ക് ലഭിച്ചിരുന്നു. ഇതോടെ 5 സ്റ്റിയറിംഗ് കമ്മിറ്റിയിൽ നാലും ബിജെപി ക്ക് ലഭിച്ചു. ഇത് ബിജെപി കേന്ദ്രങ്ങൾക്ക് ലഭിച്ച ഇരട്ടി മധുരമായി മാറി. നറുക്കടുപ്പിലൂടെയുള്ള ഭാഗ്യമാണ് ബിജെപി യെ തുണച്ചത്. സി.പിഎമ്മിലെ ഏക അംഗം നേരത്തെ തന്നെ എഴുതി നൽകി വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നതാണ് നറുക്കെടുപ്പിന് കാരണം.

ആദ്യം നടന്ന വികസന സ്റ്റാൻഡിങ് കമ്മിറ്റിയിൽ സ്ത്രീസംവരണ നറുക്കെടുപ്പിൽ യു.ഡി.എഫിനാണ് ഭാഗ്യം ലഭിച്ചത്. പിന്നീട് നടന്ന ജനറൽ വോട്ടെടുപ്പിലൂടെ യുഡിഎഫ് വിജയം ഉറപ്പിച്ചു. രണ്ടാമത് നടന്ന ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ യു.ഡി.എഫിനും, ബി.ജെ.പിക്കും 10 വീതം ലഭിച്ചതോടെ നറുക്കെടുപ്പിലൂടെ ബി.ജെ.പിക്ക് ലഭിച്ചു. അവസാനം നടന്ന ഹെൽത്ത് ആൻഡ് എജുക്കേഷൻ കമ്മറ്റിയിലേക്ക് യു.ഡി.എഫിന് രണ്ടും, ബി.ജെ.പിക്ക് മൂന്നും വന്നതോടെ ബി.ജെ.പി. തന്നെ വിജയം ഉറപ്പിച്ചു. കമ്മിറ്റികളിൽ അംഗമാകാത്ത നാല് പേർ ധനകാര്യ കമ്മിറ്റിയിലേക്ക് വന്നു. അതെ സമയം റിസൾട്ടിന് ബാധിക്കാതെ എല്ലാവരെയും ചിരി പകർത്തുന്ന ജനറൽ വിഭാഗത്തിലെ രണ്ട് സീനിയർ നേതാക്കളുടെ വോട്ട് അസാധുവായത് കൗതുകമായി. വികസന സ്റ്റാൻഡിങ് കമ്മിറ്റിയിലെ ജനറൽ വിഭാഗത്തിലെ മുൻ മെമ്പർ അനുഭവ സമ്പത്തുള്ള ബി.ജെ.പിയുടെ ബാലകൃഷ്ണ ഷെട്ടി, കോൺഗ്രസിലെ ഗംഗാധര ഗോളിയടുക്ക എന്നിവരുടെ വോട്ടുകളാണ് അസാധുവായത്. എട്ടാം തിയതി നടക്കുന്ന ഭരണസമിതിയിൽ ചെയർമാൻമാരെ പ്രഖ്യാപിക്കും. വരണാധികാരിയായി റിട്ടേണിംഗ് ഓഫീസറും പഞ്ചായത്ത് ഉദ്യോഗസ്ഥരും തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

0Shares