പത്രപ്രവര്‍ത്തക പെന്‍ഷന്‍ പരിഷ്‌കരിക്കണമെന്ന് കെ.യു.ഡബ്ല്യൂ.ജെ കാസറഗോഡ് ജില്ലാ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു

You are currently viewing പത്രപ്രവര്‍ത്തക പെന്‍ഷന്‍ പരിഷ്‌കരിക്കണമെന്ന് കെ.യു.ഡബ്ല്യൂ.ജെ കാസറഗോഡ് ജില്ലാ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു

കാസര്‍കോട്: കേരളത്തിലെ പത്രപ്രവര്‍ത്തക പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നും 20,000 രൂപയായി വര്‍ധിപ്പിക്കണമെന്നും (കെ.യു.ഡബ്ല്യൂ.ജെ) കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജില്ലാ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ. വിജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സിജു കണ്ണന്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പ്രദീപ് നാരായണന്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ സുരേന്ദ്രന്‍ മടിക്കൈ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഫൈസൽ ബിന്‍ അഹമ്മദ്, രമേശന്‍ പിലിക്കോട് എന്നിവര്‍ പ്രമേയം അവതരിപ്പിച്ചു. അബ്ദുള്ളക്കുഞ്ഞി ഉദുമ, പുരുഷോത്തമ പെര്‍ള, അബ്ദുള്‍ റഹ്‌മാന്‍ ആലൂര്‍, ടി.എ. ഷാഫി, നാരായണന്‍ കരിച്ചേരി, ഇ.വി. ജയകൃഷ്ണന്‍, ഫിറോസ്, വേണുഗോപാല, കെ.പ്രകാശ, എ.പി. വിനോദ് എന്നിവര്‍ സംസാരിച്ചു.

0Shares