Categories
പാക്കിസ്ഥാൻ ട്രെയിൻ ഭീകരർ റാഞ്ചി; 500ൽ അധികം യാത്രക്കാർ ബന്ദികളായി; സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായി വിവരം..
Trending News


ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ഭീകരർ ട്രെയിൻ റാഞ്ചി യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ഭീകരർ ട്രെയിൻ റാഞ്ചിയതായാണ് വിവരം. ക്വറ്റയിൽ നിന്നും പെഷവാറിലേക്ക് പോയ ജാഫർ എക്സ്പ്രസാണ് ഭീകരർ തട്ടിയെടുത്തത്. 500ൽ അധികം യാത്രക്കാർ ട്രെയിനിലുണ്ടായിരുന്നതായാണ് വിവരം. ട്രെയിനിൽ നിന്നും വെടിയൊച്ച കേട്ടതായി റിപ്പോർട്ടുകളുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതായും പറയപ്പെടുന്നു. ബലൂച് ലിബറേഷൻ ആർമി പ്രവർത്തകരാണ് ട്രെയിൻ റാഞ്ചിയതെന്നാണ് റിപ്പോർട്ട്. തങ്ങൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ ബന്ദികളെ കൊലപ്പെടുത്തുമെന്ന് ഇവർ ഭീഷണി മുഴക്കിയിട്ടുണ്ട്. എന്താണ് ഭീകരരുടെ ആവശ്യം എന്നത് വ്യക്തമല്ല.

Sorry, there was a YouTube error.