സംസ്ഥാന വനിതാ കമ്മീഷൻ്റെ കാസര്‍കോട് തീരദേശ മേഖലാ ദ്വിദിന ക്യാമ്പിന് പടന്ന കടപ്പുറത്ത് തുടക്കമായി; വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തീരദേശ മേഖലയില്‍..

You are currently viewing സംസ്ഥാന വനിതാ കമ്മീഷൻ്റെ കാസര്‍കോട് തീരദേശ മേഖലാ ദ്വിദിന ക്യാമ്പിന് പടന്ന കടപ്പുറത്ത് തുടക്കമായി; വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തീരദേശ മേഖലയില്‍..

കാസർകോട്: സംസ്ഥാന വനിതാ കമ്മീഷൻ്റെ കാസര്‍കോട് തീരദേശ മേഖലാ ദ്വിദിന ക്യാമ്പിന് പടന്ന കടപ്പുറത്ത് തുടക്കമായി. ഗവണ്മെന്റ് ഫിഷറീസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പ് വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി.കുഞ്ഞായിഷ ഉദ്ഘാടനം ചെയ്തു. 29 വര്‍ഷങ്ങളായി കേരള വനിതാ കമ്മീഷന്‍ സംസ്ഥാനത്തെ സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനും ലിംഗനീതിക്കുമായി നിരവധി നൂതന പദ്ധതികള്‍ സമസ്ത മേഖലകളിലും നടത്തിവരുന്നുണ്ടെന്ന് വനിതാ കമ്മീഷൻ അംഗം പി കുഞ്ഞായിഷ പറഞ്ഞു. അത്തരം പദ്ധതികളുടെ ആനുകൂല്യം എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തേണ്ടതുണ്ട്. മയക്കു മരുന്ന് ലഹരി പദാര്‍ത്ഥങ്ങള്‍, എന്നിവയുടെ ഉപയോഗം വര്‍ധിച്ചു വരുന്ന പുതിയ കാലത്ത് വനിതാ കമ്മീഷൻ്റെ നേതൃത്വത്തില്‍ അതിനെതിരെ ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും കമ്മീഷന്‍ അംഗം പറഞ്ഞു.

വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷയുടെ നേതൃത്വത്തില്‍ വലിയ പറമ്പ് പഞ്ചായത്തിലെ കിടപ്പ് രോഗികള്‍ ഉള്ളതും ഒറ്റയ്ക്ക് താമസിക്കുന്നതുമായ വനിതകളുടെ വീടുകള്‍ സന്ദര്‍ശിച്ചു. സ്ഥിതി ഗതികള്‍ വിലയിരുത്തി. മറ്റു മേഖലകളെ അപേക്ഷിച്ച് തീരദേശ മേഖലകളിലെ സ്ത്രീകള്‍ക്ക് പ്രകൃതി ദുരന്തങ്ങള്‍, ഗാര്‍ഹിക പീഡനം, സാമ്പത്തിക ഭദ്രതയില്ലായ്മ, തൊഴിലില്ലായ്മ, വിദ്യാഭ്യാസത്തിലും ആരോഗ്യ അപര്യാപ്തത തുടങ്ങി നിരവധി പ്രശനങ്ങള്‍ നേരിടേണ്ടതായി വരുന്നു. ഈ സാഹചര്യത്തിലാണ് തീരദേശ മേഖലകളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്ങ്ങളും അവിടങ്ങളിലെ ഭൗതിക സാമൂഹ്യ സാഹചര്യങ്ങളും നേരിട്ട് മനസിലാക്കുന്നതിനായി കേരള വനിത കമ്മീഷന്‍ തീരദേശ മേഖലകളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. വലിയപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി.സജീവന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വലിയ പറമ്പ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ശ്യാമള, വലിയപറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഖാദര്‍ പാണ്ഡ്യാല, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. മനോഹരന്‍, ഗ്രാമ പഞ്ചായത്തഗം എം.അബ്ദുള്‍ സലാം, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ. ലബീബ്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ഇ.കെ. ബിന്ദു എന്നിവര്‍ സംസാരിച്ചു.

വനിത കമ്മീഷന്‍ പ്രൊജക്ട് ഓഫീസര്‍ എന്‍.ദിവ്യ സ്വാഗതവും ഫിനാന്‍സ് ഓഫീസര്‍ ലിജാ ജോസഫ് നന്ദിയും പറഞ്ഞു. വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തീരദേശ മേഖലയില്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ ക്ഷേമ പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിശദീകരിച്ചു. ജൂണ്‍ 29ന് ഞായറാഴ്ച രാവിലെ 10ന് പടന്നക്കടപ്പുറം ഗവ. ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സെമിനാര്‍ എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ വനിതാ കമ്മീഷന്‍ അംഗം അഡ്വ. പി. കുഞ്ഞായിഷ അധ്യക്ഷയായിരിക്കും. വലിയപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവന്‍, വൈസ് പ്രസിഡന്റ് പി. ശ്യാമള, നീലേശ്വരം ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.അനില്‍ കുമാര്‍, വലിയപറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഖാദര്‍ പാണ്ഡ്യാല, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. മനോഹരന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇ.കെ. മല്ലിക, വാര്‍ഡംഗം എം അബ്ദുള്‍ സലാം, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എ. ലബീബ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ഇ.കെ. ബിന്ദു തുടങ്ങിയവര്‍ സംസാരിക്കും. ഗാര്‍ഹിക പീഡനത്തില്‍ നിന്നും സ്ത്രീകള്‍ക്കുള്ള സംരക്ഷണ നിയമം 2005 നെ കുറിച്ച് അഡ്വ. എം. ആശാലതയും ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് തൃക്കരിപ്പൂര്‍ മത്സ്യ ഭവനിലെ ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ്.ഐശ്വര്യയും ക്ലാസെടുക്കും.

0Shares