ബി.എസ്.എൻ.എൽ കൂടുതൽ കരുത്താർജിക്കുമോ; 15,000 കോടിയുടെ കരാറിൽ ഏർപ്പെട്ട് ടാറ്റ

You are currently viewing ബി.എസ്.എൻ.എൽ കൂടുതൽ കരുത്താർജിക്കുമോ; 15,000 കോടിയുടെ കരാറിൽ ഏർപ്പെട്ട് ടാറ്റ

ഡൽഹി: പൊതുമേഖലാ സ്ഥാപനമായ ബി.എസ്‌.എൻ.എല്ലുമായി ടാറ്റ കണ്‍സള്‍ട്ടണ്‍സി സർവീസസ് (ടി‌.സി‌.എസ്) കരാറിലേർപ്പെട്ടു. 15,000 കോടിയുടെ ഒരു കരാറിലാണ് ടാറ്റ ഏർപെട്ടതെന്നാണ് വിവരം. ഇന്ത്യയിലെ 1000 ചെറുഗ്രാമങ്ങളില്‍ അതിവേഗ 4ജി സേവനം എത്തിക്കാനാണ് ഈ കരാർ. 5ജി സേവനങ്ങള്‍ 2022 ഒക്‌ടോബർ ഒന്നിന് രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ രാജ്യത്ത് 4ജി സേവനങ്ങള്‍ നല്‍കുന്നതില്‍ BSNL ന് കഴിയാതെവന്നു. ശക്തമായ സാന്നിദ്ധ്യമാണ് ജിയോ, വിഐ, എയർടെല്‍ എന്നീ സേവന ദാതാക്കൾ കാഴ്ചവെച്ചത്. ഈ മേഖലയില്‍ ബി.എസ്‌.എൻ.എല്‍ ശക്തമാകാനാണ് ടാറ്റയുമായി കരാറില്‍ ഏർപ്പെടുന്നത്. ഇതിനായി രാജ്യത്തെ നാല് മേഖലകളില്‍ ടാറ്റ ഡാറ്റ സെന്ററുകള്‍ നിർമ്മിക്കുകയാണ് ഇപ്പോള്‍. ഇത് രാജ്യത്തെ 4ജി സേവനങ്ങളെ മികവുറ്റതാക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം ജൂലായ് ആദ്യ ആഴ്‌ചയില്‍ ടെലികോം സേവന ദാതാക്കൾ നിരക്കിൽ വർദ്ധനവ് വരുത്തി. ഇതിൽ സാധാരണക്കാർ വലയുകയാണ്. നിരവധി വരിക്കാർ സ്വകാര്യ ടെലികോം കമ്പനികളിൽ നിന്നും ബി.എസ്‌.എൻ.എല്ലിലേക്ക് പോർട്ട് ചെയ്‌തിരുക്കുകയാണ്. ജിയോ, എയർടെല്‍, വി.ഐ കമ്പനികൾ ഉയർത്തിയ പുതിയ നിരക്കുമായി താരതമ്യം ചെയ്യുമ്ബോള്‍ വിലയിലെ വലിയ അന്തരമാണ് പോക്കറ്റ് സംരക്ഷിക്കാൻ പല സാധാരണക്കാരും ബി.എസ്‌.എൻ.എല്‍.നെ തിരഞ്ഞടുക്കുന്നത്. ഇതിനിടെയാണ് അംബാനിയടക്കം ടെലികോം മേഖലയിലെ ഭീമന്മാർക്ക് ഭീഷണിയാകുന്ന നീക്കവുമായി സാക്ഷാല്‍ രത്തൻ ടാറ്റ എത്തുന്നത്. ജിയോയും എയർടെലും ജൂലായ് മൂന്നിനും വി ജൂലായ് നാലിനുമാണ് അവരുടെ നിരക്കുകള്‍ പരിഷ്‌കരിച്ചത്. ജിയോ 12 മുതല്‍ 25 ശതമാനം വരെ വർദ്ധിപ്പിച്ചപ്പോള്‍ എയർടെല്‍ 11 മുതല്‍ 21 ശതമാനം വരെയാണ് കൂട്ടുക. വിയാകട്ടെ 10 മുതല്‍ 21 ശതമാനം വരെ വിലകൂട്ടി. ഇത് വലിയ തോതില്‍ ബി.എസ്‌.എൻ.എല്ലിലേക്ക് പോർട്ട്‌ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിച്ചു. 4ജി സേവനം മെച്ചപ്പെടുത്താൻ ടാറ്റ കഴിഞ്ഞ മാസം ആദ്യം തന്നെ കരാറിൽ ഏർപ്പെട്ട് പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി BSNL ഓഗസ്റ് 15 ന് സേവനം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

0Shares