Trending News





കാസര്‍കോട്: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസതാരം സുനില്‍ ഗവാസ്‌കര്‍ 21 ന് കാസര്‍കോട്ട് എത്തുന്നു. വിദ്യാനഗറിൽ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് ഗവാസ്‌കറിൻ്റെ
പേരിടുമെന്ന് നഗരസഭ അറിയിച്ചു. ചെയർമാൻ അബ്ബാസ് ബീഗത്തിൻ്റെ അധ്യക്ഷതയിൽ 30 ന് ചേർന്ന കാസര്‍കോട് നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. റോഡിൻ്റെ നാമകരണം ഗവാസ്‌കര്‍ തന്നെ നിർവഹിക്കും. ഇന്ത്യന്‍ ടീമിന് നല്‍കിയ സംഭാവനകളും ക്രിക്കറ്റിൻ്റെ വളര്‍ച്ചയ്ക്ക് വേണ്ടി നടത്തിയ സേവനങ്ങളും പരിഗണിച്ചാണ്, വിദ്യാനഗറിലെ അന്ധവിദ്യാലയത്തില്‍ നിന്ന് സ്റ്റേഡിയം വരെയുള്ള റോഡിന് ഗവാസ്‌കറിൻ്റെ പേര് നല്‍കാന്‍ കാസര്‍കോട് നഗരസഭ യോഗം തീരുമാനിച്ചത്. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ആവശ്യപ്രകാരമാണ് നഗരസഭാ കൗൺസിൽ യോഗത്തിൻ്റെ അജണ്ടയിൽ ഉൾപ്പെടുത്തി ഗവാസ്കറിനു കാസർകോട്ട് സ്വീകരണം ഒരുക്കാനും സ്റ്റേഡിയം റോഡിന് അദ്ദേഹത്തിൻ്റെ പേര് നൽകാനും തീരുമാനിച്ചത്. കൗണ്‍സില്‍ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. സ്‌പോര്‍ട്‌സ് ടൂറിസത്തിൻ്റെ വളര്‍ച്ചയ്ക്ക് ഇത് പ്രയോജനപ്പെടുമെന്ന് നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം പറഞ്ഞു.
Also Read

ഗവാസ്‌കറുടെ ഉറ്റ സുഹൃത്തും കണ്ണൂര്‍ വിമാനത്താവള അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ ഖാദര്‍ തെരുവത്ത് മുഖാന്തിരമാണ് ഗവാസ്‌കറിനെ കാസര്‍കോട്ട് എത്തിക്കുന്നത്. സംഘാടക സമിതി രൂപീകരണ യോഗം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉൽഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ സഹീർ ആസിഫ് സ്വാഗതം പറഞ്ഞു. നഗരസഭാ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എ. അബ്ദുൽ റഹ്മാൻ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ സിയാന ഹനീഫ്, ഖാലിദ് പച്ചക്കാട്, നഗരസഭാ സെക്രട്ടറി അബ്ദുൽ ജലീല്‍,
ടി.എ ഷാഫി, കെ.എം അബ്ദുൽ റഹ്മാൻ, കെ.എം. ബഷീർ, കെ.എം ഹനീഫ്, ബി.കെ ഖാദർ, കെ. ദിനേഷ് തുടങ്ങിയവർ സംസാരിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ് നന്ദി പറഞ്ഞു.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി, സി.എച്ച് കുഞ്ഞമ്പു എം.എൽ.എ, എ.കെ.എം. അഷറഫ് എം.എൽ.എ, ജില്ല കലക്ടർ കെ. ഇമ്പശേഖർ, ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ, തെരുവത്ത് ഫൗണ്ടേഷൻ ചെയർമാൻ ഖാദർ തെരുവത്ത്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് പി. ഹബീബ് റഹ്മാൻ, എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രസിഡണ്ട് / ജനറൽ സെക്രട്ടറിമാർ എന്നിവർ രക്ഷാധികാരികളും എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ചെയർമാനും അബ്ബാസ് ബീഗം വർക്കിംഗ് ചെയർമാനും നഗരസഭാ സെക്രട്ടറി അബ്ദുൽ ജലീൽ ജനറൽ കൺവീനറും ടി.എ ഷാഫി വർക്കിംഗ് കൺവീനറും കെ.എം അബ്ദുൽ റഹ്മാൻ ട്രഷററുമായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂധനന്‍ ചെയര്‍മാനായും പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് ഷിജു കണ്ണന്‍ കണ്‍വീനറായും പബ്ലിസിറ്റി കമ്മിറ്റിയും രൂപീകരിച്ചു.

Sorry, there was a YouTube error.