
മൈസൂർ: ‘ആത്മാവിനെ സ്‌പർശിക്കാൻ നിങ്ങൾ തിരയുന്ന ആ സ്ഥലം ഇവിടെയാണ്.’ സുൽത്താൻ ഡയമണ്ട്സ് ആൻഡ് ഗോൾഡിൻ്റെ പതിനൊന്നാമത് ഷോറൂം മൈസൂരിൽ. പൂർണ്ണതയുടെ കരകൗശലത്തിൽ ഹൃദയത്തിൽ നിന്ന് നിങ്ങളുടെ ആത്മാവിലേക്ക് പകരാൻ നിർമ്മിച്ച സുൽത്താൻ്റെ ആഭരണങ്ങളുടെ കലവറയാണ് മൈസൂരിൽ ബോളിവുഡ് താരം പത്മശ്രീ രവീണ ടണ്ടൻ ഉദ്‌ഘാടനം ചെയ്‌തത്.

കരുതലോടെയും സ്നേഹത്തോടെയും ഉണ്ടാക്കിയ ആഭരണങ്ങൾ മുമ്പ് കണ്ടിട്ടില്ലാത്തത്രയും സങ്കീർണ്ണമായ ഡിസൈനുകളിൽ ലഭിക്കും എന്നതാണ് പ്രത്യേകത. അർബൻ സ്റ്റൈലിൽ രണ്ട് നിലകളിലായി 12,000 സ്ക്വയര്‍ ഫീറ്റിൽ, ബേസ്‌മെണ്ട് പാർക്കിങ്ങുള്ള അതിവിശാലമായ ഷോറൂമാണ് ബോളിവുഡ് താരം രവീണ ടണ്ടൻ ഉദ്‌ഘാടനം ചെയ്‌തത്. സുൽത്താൻ ആഭരണങ്ങളുടെ ഡിസൈനും ക്രാഫ്റ്റ്മാൻഷിപ്പും വളരെ മികച്ചതാണെന്ന് രവീണ ടണ്ടൻ അഭിപ്രായപ്പെട്ടു.

മൈസൂരിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് സുൽത്താൻ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ഡോ. അബ്‌ദുൾ റഹൂഫ് പറഞ്ഞു. 11 ജ്വല്ലറി ഷോറൂമുകളും മൂന്ന് വാച്ച് ഷോറൂമുകളും അടക്കം 14 റീറ്റെയ്ൽ ഷോറൂമുകളാണ് സുൽത്താൻ ഗ്രൂപ്പിന് നിലവിലുള്ളത്.

സുൽത്താൻ്റെ പന്ത്രണ്ടാമത് ഷോറൂം ഉടൻ തന്നെ HBR ലേയൗട്ട് ബെംഗളൂരുവിൽ തുറക്കുമെന്ന് സുൽത്താൻ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അബ്‌ദുൾ റഹീം അറിയിച്ചു. സ്ത്രീവ്യക്തിത്വത്തിന് ചാരുതയേകാൻ ആഭരണ നിർമാണ രാജാക്കന്മാർ സത്യസന്ധമായ ആഭരണ സൃഷ്‌ടികളാൽ സുൽത്താൻ ഡയമണ്ട്സ് ആൻഡ് ഗോൾഡ് ഷോറൂമുകളിൽ സൗന്ദര്യ സ്വപ്‌നങ്ങളെ പ്രകാശിപ്പിക്കുന്നു.
