
ഇറാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡണ്ട് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറ അബ്‌ദുല്ലയും കൊല്ലപ്പെട്ടു. ഇറാൻ്റെ കിഴക്കന്‍ അസര്‍ ബൈജാനിലാണ് അപകടമുണ്ടായത്. ഞായറാഴ്‌ച വൈകിട്ടുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു.
കനത്ത മൂടൽമഞ്ഞും വെല്ലുവിളിയായി. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനിയുടെ പിന്‍ഗാമിയായി പരാമര്‍ശിക്കപ്പെടുന്ന ആളാണ് പ്രസിഡണ്ട് ഇബ്രാഹിം റെയ്‌സി. ഇറാൻ ജനതയ്‌ക്ക് ഒപ്പമാണ് ഇന്ത്യയെന്നും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാന മന്ത്രി നരേന്ദ്രമോദി സന്ദേശം അയച്ചു.
ഇറാന്‍ പ്രസിഡണ്ട് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറ അബ്‌ദുല്ലയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ കിഴക്കന്‍ അസര്‍ ബൈജാനില്‍ വച്ചാണ് അപകടത്തില്‍പ്പെട്ടത്.

അൽപ്പസമയം മുമ്പാണ് തിരച്ചിലിൽ ഹെലികോപ്റ്ററിൻ്റെ തകർന്ന അവശിഷ്ടങ്ങൾ കണ്ടെത്തിയത്. റെയ്‌സിയുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല, അതേസമയം ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ആരും രക്ഷപെട്ടതായി സൂചനകളില്ലെന്നും റെഡ് ക്രസണ്ട് അറിയിച്ചു.
ഇറാന്‍- അസര്‍ബൈജാന്‍ അതിര്‍ത്തിപ്രദേശത്ത് ക്വിസ് കലാസി അണക്കെട്ട് ഉദ്ഘാടനം ചെയ്‌ത് മടങ്ങവെയാണ് റെയ്‌സിയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. മൂന്ന് ഹെലികോപ്റ്ററുകള്‍ പ്രസിഡണ്ടിനൊപ്പം സംഘത്തിലുണ്ടായിരുന്നു. മറ്റ് രണ്ട് ഹെലികോപ്റ്ററുകളും സുരക്ഷിതമായി തിരിച്ചെത്തി.
