Categories
സമസ്ത പൊതു പരീക്ഷയിൽ റേയ്ഞ്ച് തലത്തിൽ തിളക്കമാർന്ന വിജയം; പി.ബി.എം മദ്രസ്സ വിദ്യാർത്ഥികളെ ആദരിച്ചു
Trending News





ചെർക്കള (കാസർകോട്): സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോർഡ് നടത്തിയ അഞ്ചാം ക്ലാസ് പൊതു പരീക്ഷയിൽ തിളക്കമാർന്ന വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. ബദിയടുക്ക റേയ്ഞ്ചിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കിയ നെല്ലിക്കട്ട പി.ബി.എം ഹയർ സെക്കൻഡറി സ്കൂളിലെ മദ്രസ്സ വിദ്യാർത്ഥികളെയാണ് ആദരിച്ചത്. ഒന്നാം സ്ഥാനം ലഭിച്ച അബ്ദുൽ റഹ്‌മാൻ ഹാഷിറിനെയും, രണ്ടാം സ്ഥാനം ലഭിച്ച ഫാത്തിമ ഷഹാമയെയും ജില്ലാ മുശാവറ അംഗം ഇ.പി ഹംസത്തുൽ സഅദി ഉപഹാരം നൽകിയാണ് ആദരിച്ചത്. ജില്ലയിലെ നിരവധി സ്കൂളുകളിലെ വിദ്യാർത്ഥികൾ ഈ പൊതു പരീക്ഷയിൽ പങ്കെടുത്തെങ്കിലും പി.ബി.എം സ്കൂൾ വിദ്യാർഥികൾ കൈവരിച്ച നേട്ടം അഭിമാനകരമെന്ന് പി.ബി.എം മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു. പ്രിൻസിപ്പൽ നിസ്സാം ബോവിക്കാനം വിജയം കൈവരിച്ച വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം നെല്ലിക്കട്ട, സദർ മുഅല്ലിം മുർഷിദ് ഇർഫാനി, റേയ്ഞ്ച് സെക്രട്ടറി റസാക്ക് അർഷാദ്, ജയരാജൻ മാസ്റ്റർ, അമീൻ ചെർക്കള തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
Also Read


Sorry, there was a YouTube error.