Categories
അഴിത്തലയില്‍ ബോട്ട് അപകടത്തെ തുടര്‍ന്ന് കടലില്‍ കാണാതായ മുജീബിൻ്റെ മൃതദേഹം കണ്ടെത്തി
Trending News





നീലേശ്വരം(കാസർകോട്): അഴിത്തലയില്‍ മീൻപിടുത്ത ബോട്ട് അപകടത്തെ തുടര്‍ന്ന് കടലില്‍ കാണാതായ മീൻപിടുത്ത തൊഴിലാളി മുജീബിൻ്റെ മൃതദേഹം കാഞ്ഞങ്ങാട് പുഞ്ചാവി കടപ്പുറത്ത് കണ്ടെത്തി. ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരം നാവികസേനയുടെ ബേപ്പൂരില്‍ നിന്നുളള ഡ്രോണിയര്‍ എയര്‍ക്രാഫ്റ്റ്, നാവികസേനയുടെ ഷിപ്പ്, ഫിഷറീസിൻ്റെ റസ്‌ക്യൂ ബോട്ട്, കോസ്റ്റല്‍ പോലീസിൻ്റെ പട്രോള്‍ ബോട്ടും ഉപയോഗിച്ചുള്ള തിരച്ചില്‍ നടത്തിയിരുന്നു. വലയുടെയും ബോട്ടിൻ്റെയും അവശിഷ്ടങ്ങളും തിരച്ചലില്‍ കണ്ടെത്തി. കോസ്റ്റല്‍ പോലീസ് സി.ഐ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, ഹോസ്ദുര്‍ഗ് താഹ്‌സില്‍ദാര്‍ തുടങ്ങിയവര്‍ ഇന്നത്തെ തിരച്ചലിന് നേതൃത്വം നല്‍കി. കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ 37പേര്‍ ബോട്ടില്‍ ഉണ്ടായിരുന്നു. 35 തൊഴിലാളികളെ രക്ഷിച്ചു. ഒരാൾ മരണപ്പെട്ടു. ഒരാൾക്ക് വേണ്ടിയുള്ള തിരച്ചിലാണ് തുടർന്നത്. അദ്ദേഹത്തിൻ്റെ മൃതദേഹമാണ് ഇന്ന് ലഭിച്ചത്.
Also Read

Sorry, there was a YouTube error.