Categories
ഹാജിമാർക്കുള്ള കുത്തിവെപ്പും തുള്ളി മരുന്നു വിതരണവും നടന്നു
Trending News
9 സ്മാർട്ട് അംഗൻവാടികളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചെർക്കളയിൽ നടന്നു; പ്രസിഡണ്ട് ഖാദർ ബദ്രിയ ഉദ്ഘാടനം നിർവഹിച്ചു
ലഹരിവിരുദ്ധ ദിനം; ലഹരി ഉപയോഗം കൂടുന്നതിന് കാരണം നിയോ ലിബറല്‍ മുതലാളിത്തം, ചൂഷണ വ്യവസ്ഥ ഇല്ലാതാക്കണം: മുഖ്യമന്ത്രി
തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; വോട്ടു ചേര്‍ക്കാനും പാര്‍ട്ടി അനുകൂല വോട്ട് ഉറപ്പിക്കാനും സജീവമായി ഇറങ്ങണം; കെ.പി.സി.സി ജനറൽ സെക്രട്ടറിമാര്‍ക്ക് ചുമതല

കാസർകോട്: ഈ വർഷം സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി തൃക്കരിപ്പൂർ മണ്ഡലത്തിൽ നിന്നും പോകുന്ന ഇരുന്നൂറിൽ പരം ഹാജിമാരുടെ മെനഞ്ചെറ്റ്സ് രോഗ പ്രതിരോധ കുത്തിവെപ്പും തുള്ളി മരുന്നു വിതരണവും തൃക്കരിപ്പൂർ തങ്കയം താലൂക്ക് ആശുപത്രിയിൽ വെച്ച് നടന്നു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മെംബർ മുഹമ്മദ് റാഫി ഹാജിമാർക്കുള്ള തുള്ളി മരുന്നിൻ്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മെംബർ ശംസുദ്ധീൻ അരിഞ്ചിറ ഹാജിമാർക്കുള്ള ഹെൽത്ത് ട്രെയിനിംഗ് കാർഡിൻ്റെ വിതരണോദ്ഘാടനം നിർവ്വഹിച്ചു. തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രൈനർ സ്വാഗതവും ടി.കെ.പി മുസ്തഫ നന്ദിയും പറഞ്ഞു. സ്റ്റേറ്റ് ഹജ്ജ് ഇൻസ്പെക്ടർമാരായ അസ്ലം എം.എ, നൂർജഹാൻ, ട്രൈനർമാരായ കുഞ്ഞഹമ്മദ് എ.പി.പി, അസ്ലം കൈതക്കാട്, അബ്ദുൾ റസാഖ്, റഹൂഫ് എജി, നൂർജഹാൻ വി, ശബ്ന, ആയിശ ടീച്ചർ എന്നിവർ സംസാരിച്ചു.
Also Read











