
കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിൻ്റെയും തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്തിൻ്റെയും സംയുക്താഭിമുഖ്യത്തില്‍ ഇളമ്പച്ചിയില്‍ നിര്‍മ്മിച്ച ചില്‍ഡ്രണ്‍സ് പാര്‍ക്ക് നാടിന് സമർപ്പിച്ചു. ഉത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ നിർവഹിച്ചു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ ബാവ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം മനു മുഖ്യാതിഥിയായിപങ്കെടുത്തു.
സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർ പേഴ്സ എം.സൗദ സ്വാഗതം പറഞ്ഞു.
ഗ്രാമ പണിയത്ത് വൈസ് പ്രസിഡണ്ട് ഇ.എം ആനന്തവല്ലി, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ഹാഷിം കാരോളം, ശംസുദ്ദീൻ ആയിറ്റി, ബ്ലോക്ക് മെമ്പർമാരായ ടി.എസ് നജീബ്, സി.ചന്ദ്രമതി മെമ്പർമാരായ കെ.വി കാർത്ത്യാനി, എം.രജീഷ് ബാബു, ഫായിസ് ബീരിച്ചേരി, സാജിദ സഫറുള്ള, കെ. എം ഫരീദ, എം.ശുകൂർ, എം.കെ ഹാജി, കെ.വിരാധ, വി.പി സുനീറ, കെ.എൻ ഭാർഗവീ, എൻജിനിയർ സി.രജീഷ്, ഓവർ സിയർ ജയൻ തുടങ്ങിയവർ ആശംസകള്‍ നേർന്നു. ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപയും ഗ്രാമ പഞ്ചായത്ത് 14 ലക്ഷം രൂപയും അടക്കം 29 ലക്ഷം രൂപ യാണ് എസ്റ്റിമേറ്റ് സംഖ്യ, എന്നാൽ കരാറുകാരൻ 17 ശതമാനം കുറവ് രേഖപ്പെടുത്തി ജി.എസ് ടി അടക്കം 24.12 ലക്ഷം രൂപ ചെലവഴിച്ചാണ് ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ചത് . രണ്ടാംഘട്ടത്തില്‍ കോഫീഷോപ്പ്, ചില്‍ഡ്രണ്‍സ് ടോയ് ലറ്റ്, എല്‍ ഇ ഡി ലൈറ്റ്, ഇരിപ്പിടം എന്നിവയ്ക്കു വേണ്ടി ജില്ലാ പഞ്ചായത്ത് 10 ലക്ഷവും ഗ്രാമ പഞ്ചായത്ത് 5 ലക്ഷം രൂപയും അടക്കം 15ലക്ഷം രൂപ രണ്ടാം ഘട്ട പ്രവർത്തനത്തിനു വേണ്ടി നീക്കി വച്ചിട്ടുണ്ട്. രണ്ടാം ഘട്ട പ്രവർത്തി ഉടനെ ആരംഭിക്കുമെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
