ഓണത്തിന് ബെംഗളൂരുവിലേക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രത്യേക കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് ; യാത്രാനുമതിക്കായി ചെയ്യേണ്ടത് ഇങ്ങിനെ

  • Post category:news
  • Reading time:1 min read
You are currently viewing ഓണത്തിന് ബെംഗളൂരുവിലേക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രത്യേക കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് ; യാത്രാനുമതിക്കായി ചെയ്യേണ്ടത് ഇങ്ങിനെ

സംസ്ഥാനത്തുനിന്ന് കര്‍ണാടകയിലേക്ക് പ്രത്യേക സര്‍വ്വീസ്. ഓണത്തിനാണ് ബെംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് നടത്തുന്നതെന്ന് മന്ത്രി എ. കെ ശശീന്ദ്രന്‍.
റിസര്‍വേഷന്‍ സൗകര്യത്തോടു കൂടിയുള്ള ഈ സര്‍വ്വീസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കും സര്‍വീസ് നടത്തുക.

കോഴിക്കോട് വഴിയും പാലക്കാട് വഴിയും സര്‍വ്വീസ് ഉണ്ടാകും. ഈ സര്‍വ്വീസുകള്‍ക്ക് 10 ശതമാനം അധിക നിരക്ക് ഉള്‍പ്പെടെ end to end യാത്രാനിരക്കിലുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ആഗസ്റ്റ് 15 മുതല്‍ ലഭ്യമാകും. എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തിലേക്കുള്ള പാസ് യാത്രാവേളയില്‍ ഹാജരാക്കിയാല്‍ മാത്രമേ യാത്രാനുമതി ലഭ്യമാകുകയുള്ളൂ.

യാത്രക്കാര്‍ ആരോഗ്യസേതു ആപ്പ് യാത്രയ്ക്കു മുമ്പ് ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കുകയും മാസ്‌ക് ഉപയോഗിക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണ്. ആവശ്യമായ യാത്രക്കാര്‍ ഇല്ലാത്തതിനാല്‍ ഏതെങ്കിലും സര്‍വ്വീസുകള്‍ റദ്ദ് ചെയ്യുകയോ ഈ സര്‍വ്വീസുകള്‍ക്ക് കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ യാത്രാനുമതി നിഷേധിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ യാത്രക്കാര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുന്നതുമാണെന്ന് മന്ത്രി പറഞ്ഞു.

0Shares