തമിഴ് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി രജനികാന്ത്; ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനമോ.? ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ പക്ഷത്തെ കൂടെ നിർത്താൻ ശ്രമം; TVK യുടെ അടുത്ത നീക്കവും നിർണ്ണായകം; ഗവർണ്ണറുടെ നീക്കങ്ങൾ.? കൂടുതൽ അറിയാം..

You are currently viewing തമിഴ് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി രജനികാന്ത്; ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനമോ.? ഡി.എം.കെ, എ.ഐ.എ.ഡി.എം.കെ പക്ഷത്തെ കൂടെ നിർത്താൻ ശ്രമം; TVK യുടെ അടുത്ത നീക്കവും നിർണ്ണായകം; ഗവർണ്ണറുടെ നീക്കങ്ങൾ.? കൂടുതൽ അറിയാം..

ചെന്നൈ: ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്തതിനാൽ തമിഴ്നാട് രാഷ്ട്രീയത്തിൽ ഇടപെട്ട് നടൻ രജനികാന്ത്. സർക്കാർ രൂപീകരണം പ്രതിസന്ധിയിലായിരിക്കയാണ് നിർണായക നീക്കങ്ങൾക്കായി രജനികാന്ത് കളത്തിലിറങ്ങിയത്. മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി രജനിക്കൊപ്പം കൂടെയുണ്ട് എന്നാണ് വിവരം. ഇന്നലെ സ്റ്റാലിന്‍റെ വീട്ടിലെത്തി തെരഞ്ഞെടുപ്പ് തോൽവിയിൽ ആശ്വസിപ്പിച്ച രജനി, സർക്കാർ രൂപീകരണത്തിൽ അടുത്ത നീക്കങ്ങൾ ആരംഭിച്ചു എന്നാണ് വിവരം. തുടർന്ന് ഇന്ന് ഉച്ചയോടെ മുതിർന്ന ഡി.എം.കെ നേതാവ് രജനിയുടെ വീട്ടിലെത്തി ചർച്ച നടത്തി. മുൻ മന്ത്രി ഇ.വി വേലുവാണ് പോയസ് ഗാർഡനിലെ വീട്ടിലെത്തി രജനിയെ കണ്ടത്. സ്റ്റാലിന്‍റെ വ്യക്തമായ സന്ദേശവുമായാണ് ഇദ്ദേഹം എത്തിയത് എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

തെരഞ്ഞെടുപ്പ് സമയത്ത് വിജയിയെയും TVK യും രജനി പരസ്യമായി എതിർത്തത് ഈ സമയം ചർച്ചയാവുകയാണ്. രജനിയുടെ നിലവിലെ നീക്കത്തിന് പിന്നാലെയാണ് മുൻ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഗവർണറെ കാണാൻ തീരുമാനിച്ചത് എന്നതും അഭ്യൂഹങ്ങൾക്ക് കാരണമായി. വൈകിട്ട് ഗവർണറെ കാണുമെന്നാണ് എടപ്പാടി ആദ്യം അറിയിച്ചിരുന്നതെങ്കിലും പിന്നീട് തീരുമാനം മാറ്റി. റിസോർട്ടിലുള്ള എം.എൽ.എമാരെ ആദ്യം കാണാനും ശേഷം ഗവർണറെ കാണാനുമാണ് നീക്കം. അതേസമയം TVK സർക്കാർ രൂപീകരണത്തിന് ശ്രമങ്ങൾ തുടരുകയാണ്. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ 107+5 എന്ന നിലയിൽ 112പേരുടെ പിന്തുണ വിജയ് പക്ഷത്തിനുണ്ട്. ഇടത് പ്രസ്ഥാനം 4 പേരുടെ പിന്തുണ നൽകുമോ എന്നത് കണ്ടറിയണം. മുസ്ലിം ലീഗ് പിന്തുണയും ഇന്ന് TVK വീണ്ടും ആവശ്യപ്പെട്ടു. ഡി.എം.കെയുടെയും സ്റ്റാളിൻ്റെയും അനുവാദം ലഭിച്ചാൽ വിജയിക്ക് പിന്തുണ പ്രഖ്യാപിക്കാനുള്ള നീക്കത്തിലാണ് സഖ്യ കക്ഷികൾ. അതിനിടെ രജനീകാന്ത് നടത്തുന്ന ടി.വി.കെയ്ക്ക് ബദലായുള്ള ഡി എം കെയും എ ഐ എ ഡി എം കെയും കൈകോർക്കുമോ എന്നതാണ് കണ്ടറിയണം.

0Shares