Categories
Kerala news

തൃശൂരിനെയും പെരുമഴ മുക്കി, നഗരം സ്‌തംഭിച്ചു; മേഘ വിസ്‌ഫോടനം എന്നാണ് സംശയം, കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ അറിയിപ്പ്

ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തി

തൃശൂര്‍: നഗരത്തെ വെള്ളത്തില്‍ മുക്കി പെരുമഴ. ശനിയാഴ്‌ച രാവിലെ തുടങ്ങിയ മഴ മണിക്കൂറുകള്‍ പിന്നിട്ടിട്ടും തുടരുകയാണ്. മേഘ വിസ്‌ഫോടനം ആണെന്ന് സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ എറണാകുളം ജില്ലയിലും കനത്ത മഴയിൽ വെള്ളക്കെട്ട് ഉണ്ടായിരുന്നു.

ശക്തമായ മിന്നലിൻ്റെയും ഇടിയുടെയും അകമ്പടിയോടെ ആണ് പേമാരി. വെള്ളക്കെട്ടില്‍ നഗരപ്രദേശം സ്‌തംഭിച്ചു. പലയിടത്തും വീടുകളിലേക്ക് വെള്ളം കയറി.

ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തി വെച്ചു. ഇതോടെ യാത്രക്കാര്‍ കുടുങ്ങി.

റെയില്‍വേ ട്രാക്കിലേക്കും വെള്ളം കയറിയിട്ടുണ്ട്. വടക്കേ സ്റ്റാന്‍ഡ്, കൊക്കാലെ, തുടങ്ങി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ മുങ്ങി. നഗര പ്രാന്ത പ്രദേശങ്ങളായ നടത്തറ, മണ്ണുത്തി പ്രദേശങളിലും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു കൊണ്ടിരിക്കുകയാണ്. രണ്ടു മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ അറിയിപ്പുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest