
മഹാരാഷ്ട്ര: ഡെലോയിറ്റിൽ ജോലി ചെയ്യുന്ന ചാർട്ടേഡ് അക്കൗണ്ടൻ്റും മലാഡിൽ നിന്നുള്ള സോഷ്യൽ മീഡിയ സ്വാധീനമുള്ള മുംബൈ സ്വദേശിയായ ആന്‍വി കാംദാറാണ് (27) മരിച്ചത്. ഒരു റീൽ ചിത്രീകരിക്കുന്നതിനിടെ കുംഭെ വെള്ളച്ചാട്ടത്തിന് സമീപമുള്ള കുന്നിൽ നിന്ന് 350 അടി താഴ്ചയിലേക്ക് വീണാണ് അപകടമുണ്ടായത്. കോസ്റ്റ്ഗാർഡ് ഉൾപ്പെടയുള്ള രക്ഷാപ്രവർത്തകർ ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും കനത്ത മഴ രക്ഷാദൗത്യം ദുഷ്കരമാക്കി. ആറ് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് യുവതിയെ പുറത്തെത്തിക്കാനായത്. വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ മനഗാവ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
