
ചെർക്കള: ചെങ്കള ഗ്രാമപഞ്ചായത്തിൻ്റെ കീഴിൽ പുതുതായി സ്ഥാപിച്ചിട്ടുള്ള 9 സ്മാർട്ട് അംഗൻവാടികളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ചെർക്കള അംഗൻവാടിയിൽ വെച്ച് നടന്നു. ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദ്രിയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സഫിയ ഹാഷിം, ജില്ലാ പഞ്ചായത്ത് മെമ്പർ ജാസ്മിൻ കബീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹസൈനാർ ബദ്രിയ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അൻഷിഫ അർഷാദ്, ഗ്രാമപഞ്ചായത്ത് മെമ്പർ ഖദീജ, അംഗൻവാടി വെൽഫെയർ കമ്മിറ്റി അംഗങ്ങളായ നാസർ ചെർക്കളം, നിസാം ചെർക്കള, ഹഫീസ് ചെർക്കള, റഫീഖ് ചെർക്കള, ഐ.സി.ഡി.എസ് സൂപ്പർവൈസർ വിചിത്ര കെ.ടി, ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് സ്റ്റാഫ് ടി ശശി, അംഗൺവാടി വർക്കർ ഇന്ദിര, ഹെൽപ്പർ റുഖിയ, മാതാപിതാക്കൾ, സാമൂഹ്യ പ്രവർത്തകർ സംബന്ധിച്ചു.
