
മുളിയാർ(കാസർകോട്): ബോവിക്കാനം ടൗൺ വികസനം യാഥാർത്ഥ്യമാക്കിയില്ലെങ്കിൽ പ്രത്യക്ഷ സമരത്തിനിറങ്ങുമെന്ന് മുസ്ലിം ലീഗ്. മുളിയാർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവർത്തക സമിതിയോഗമാണ് തീരുമാനം കൈകൊണ്ടത്. ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപെടുത്തിയിട്ടും അനുദിനം വളരുന്ന മുളിയാർ ഗ്രാമ പഞ്ചായത്തിൻ്റെ ആസ്ഥനകേന്ദ്രമായ ബോവിക്കാനം ടൗണിനോട് അനങ്ങാപാറ നയമാണ് അധികാരികൾ സ്വീകരിക്കുന്ന തെന്ന് മുസ്ലിം ലീഗ് യോഗം കുറ്റപ്പെടുത്തി.

ഒന്നു മുതൽ ഹയർ സെക്കണ്ടറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനവും, ഗ്രാമ പഞ്ചായത്ത്, കൃഷി, വില്ലേജ്, കേരള വാട്ടർ അതോറിറ്റി തുടങ്ങിയ വിഭാഗത്തിൻ്റെ പ്രധാന ഓഫീസുകളും, സർക്കാർ കുടുംബാരോഗ്യ കേന്ദ്രവും, മൃഗാശുപത്രിയും ബോവിക്കാനത്താണ് സ്ഥിതി ചെയ്യുന്നത്. മീൻ മാർക്കറ്റിന് സമീപത്ത് ഹൈവേയിൽ പ്രധാന കലുങ്ക്മണ്ണും, പ്ലാസ്റ്റിക്ക് മാലിന്യങ്ങളും അടിഞ്ഞ് കൂടി ഉപയോഗമില്ലാത്ത അവസ്ഥ. മഴവെള്ളം മുഴുവൻ വില്ലേജ് ഓഫീസ് ഭാഗത്തേക്ക് പ്രധാന റോഡിലൂടെയാണ് ഒഴുകുന്നത്. റേഷൻകട മുതൽ പള്ളിവരെയുള്ള ഭാഗത്ത് ഓവുചാൽ ഇല്ലാത്തത് മൂലവും ടൗണിലെ ഓവുചാൽ റോഡിനെക്കാൾ ഉയർന്ന് നിൽക്കുന്നതും ദുരിതം ഇരട്ടിയാക്കുന്നു. ഓവുചാൽ അശാസ്ത്രീയമായി നിർമ്മിച്ചതാണ് മഴവെള്ളം മുഴുവൻ റോഡിലൂടെയാണ് ഒഴുകുന്നത്തിന് കാരണം. വാഹന ഗതാഗതം വർദ്ധിച്ചതോടെ ജംഗ്ഷനിലും, ടൗൺ ഭാഗങ്ങളിലും അപകടവും കൂടി വരുന്നു. അപകടം കുറയ്ക്കൻ ഗതാഗത നിയന്ത്രണ ബാരിക്കേഡും, പള്ളി മുതൽ വില്ലേജ് ഓഫീസ് വരെ നടപ്പാതയും സുരക്ഷാ ഇരുമ്പ് കൈവരിയും വേണം, ടൗണിൽ ട്രാഫിക് സിഗ്നൽ സ്ഥാപിച്ച് വാഹങ്ങളുടെ അമിത വേഗത കുറയ്ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡണ്ട് ബി.എം.അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൻസൂർ മല്ലത്ത് സ്വാഗതം പറഞ്ഞു. ഉദുമ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.ബി.മുഹമ്മദ് കുഞ്ഞി മേൽകമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട്ചെയ്തു. മാർക്ക് മുഹമ്മദ്, ഖാലിദ് ബെള്ളിപ്പാടി, ഷെരീഫ് കൊടവഞ്ചി, സിദ്ധീഖ് ബോവിക്കാനം, ബികെ.ഹംസ, അബ്ദുല്ല ഡെൽമ പ്രസംഗിച്ചു. മറിയമ്മ അബ്ദുൾഖാദർ, അനീസ മൻസൂർ മല്ലത്ത്, രമേശൻ മുതലപ്പാറ, എപി. ഹസൈനാർ, എബി.കലാം, ബിഎം.ഹാരിസ്, നബീസ മുഹമ്മദ് കുഞ്ഞി, ബി.എം. ശംസീർ, എസ്എം.മുഹമ്മദ് കുഞ്ഞി, അബ്ബാസ് കൊളച്ചപ്, ഹമീദ്കരമൂല, എ.കെ.യൂസുഫ്, അബ്ദുൾ റഹിമാൻ ചൊട്ട, ഇഖ്ബാൽ തൈവളപ്പ്, ഷെരീഫ് പന്നടുക്കം, പി.അബ്ദുല്ല കുഞ്ഞിഹാജി, എം.എച്ച്. അബ്ദുൾറഹിമാൻ, ഹമീദ് മല്ലം, കെ.അബ്ദുൽ ഖാദർ കുന്നിൽ, അബ്ദുൾ റഹിമാൻ ബസ്റ്റാന്റ്, റസാഖ്ആലൂർ, എപി.അബ്ദുല്ല, മുഹമ്മദലി മാസ്തി കുണ്ട്, മനാഫ്ഇടനീർ, ഫൈസൽ പൊവ്വൽ, സാദാത്ത് മുതലപ്പാറ, ഷെഫീഖ് ആലൂർ, അഡ്വ.ജുനൈദ്, അബൂബക്കർ ചാപ്പ, അൽത്താഫ് പൊവ്വൽ, ഇജാസ് ബോവിക്കാനം, ഫാരിസ് അല്ലാമനഗർ തുടങ്ങിയവർ ചർച്ചയിൽ സംബന്ധിച്ചു.
