Categories
articles Kerala local news

മാധ്യമപ്രവർത്തകൻ ഷാഫി തെരുവത്തിൻ്റെ മക്ക- മദീന യാത്രാവിവരണം പുസ്തക പ്രകാശനം നാളെ

കാസർകോട്: മാധ്യമപ്രവർത്തകനും കാസർകോട് പ്രസ് ക്ലബ്ബ് നിർവഹക സമിതി അംഗവുമായ ഷാഫി തെരുവത്ത് മക്ക – മദീന പുണ്യഭൂമിയിലൂടെ സഞ്ചരിച്ച് എഴുതിയ യാത്രാവിവരണ പുസ്തകത്തിൻ്റെ പ്രകാശനം നാളെ വ്യാഴം വൈകിട്ട് 3 മണിക്ക് പുലിക്കുന്നിലെ ജില്ലാ ലൈബ്രറി ഹാളിൽ നടക്കും. എഴുത്തുകാരനും ചിത്രകരനുമായ മുക്താർ ഉദരം പൊയിൽ പ്രകാശനം നിർവ്വഹിക്കും. കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം അധ്യക്ഷത വഹിക്കും. സാഹിത്യ വേദി പ്രസിഡൻ്റ് എ.എസ് മുഹമ്മദ് കുഞ്ഞി പുസ്തകം ഏറ്റുവാങ്ങും. ഹുബാഷിക പബ്ലിക്കേഷൻസാണ് പ്രസാധകർ.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest