Categories
ആയുർവേദ അരിഷ്ടത്തിൻ്റെ മറവിൽ വൻ ലഹരി കച്ചവടം; സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗം പിടിയിൽ; സംഭവം ഇങ്ങനെ..
Trending News





തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ ആയുർവേദ അരിഷ്ടത്തിൻ്റെ മറവിൽ വൻ ലഹരി കച്ചവടം. സി.പി.ഐ.എം പെരുങ്കടവിള ലോക്കൽ കമ്മിറ്റി അംഗം തങ്കരാജൻ നടത്തുന്ന ആയുർവേദ ഫാർമസിയിലാണ് അരിഷ്ടത്തിൽ ലഹരി കലർത്തി വിൽപന നടത്തിയത്. ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ടർ ടി.വിയാണ് പുറത്തുകൊണ്ടുവന്നത്. ഇതോടെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി ഉടമ തങ്കരാജിനെയും സ്റ്റാഫ് അനീഷിനെയും കസ്റ്റഡിയിലെടുത്തു. സർക്കിൾ ഇൻസ്പെക്ടർ ഷാജഹാൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും അമരവിള റേഞ്ച് എക്സൈസ് ടീമിന് കൈമാറും.
Also Read
സ്ഥാപനത്തിൽ രോഗികളുടെ രേഖകളോ ഡോക്ടറുടെ കുറിപ്പടിയോ സൂക്ഷിച്ചിട്ടില്ല. പിടിച്ചെടുത്ത അരിഷ്ടം പരിശോധനയ്ക്ക് അയയ്ക്കും. പിപ്പല്യാസവം, മുസ്താരിഷ്ടം ഇങ്ങനെ പലവിധ പേരുകളിലാണ് അരിഷ്ടം വിറ്റിരുന്നത്. ജീവൻ ആയുർവേദ പഞ്ചകർമ്മ ചികിത്സാലയത്തിൻ്റെ മറവിലാണ് അരിഷ്ട വിൽപന നടത്തിയത്. ഫാർമസിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ നിരവധി അരിഷ്ടം കുപ്പികൾ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പാർട്ടി ബന്ധത്തിന് പുറമെ വ്യാപാരി വ്യവസായി സമിതി ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് തങ്കരാജൻ. ബെവ്കോയ്ക്ക് സമാനമായാണ് അരിഷ്ട വിൽപന നടത്തിയിരുന്നത്. കടയിലെത്തുന്നവർക്ക് അരിഷ്ടം എന്ന് ചോദിച്ചാൽ ഡോക്ടറിൻ്റെ കുറിപ്പടിപോലും ഇല്ലാതെ ഇവർ മരുന്ന് നൽകും. ഗ്ലാസിലേക്ക് ഒഴിച്ചുകൊടുത്തും ഇവർ അരിഷ്ട കച്ചവടം നടത്തയിരുന്നു.

Sorry, there was a YouTube error.