Categories
ലീഗ് പാരമ്പര്യത്തിൻ്റെ പൈതൃക നാട്ടിൽ സമുജ്ജ്വലമായി ലീഗ് സഭ നടത്തി
Trending News





മുളിയാർ: പതിറ്റാണ്ടുകളുടെ മുസ്ലിം ലീഗ് പരമ്പര്യമുള്ള മുളിയാറിലെ പൈതൃക ഭൂമിയിൽ പിന്നിട്ട ചരിത്രം അയവിറക്കിയും പൂർവ്വകാല നേതാളെ അനുസ്മരിച്ചും വരുംകാല പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി യും വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്തും. മാതൃകാ ലീഗ് സഭ സംഘടിപ്പിച്ച് മുളിയാർ പഞ്ചായത്തിലെ ബോവിക്കാനം പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് ശ്രദ്ധേയമായി. സ്ത്രീകൾ അടക്കമുള്ള നൂറ്കണക്കിന് പ്രവർത്തകരും കുട്ടികളും സംബന്ധിച്ച ആവേശകരമായ പരിപാടി മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. ദഫ് മുട്ട്, സംഘടനാ ഗാനം, കമ്പവലി തുടങ്ങിയ കലാപരി പാടികളും അരങ്ങേറി. വാർഡ് പ്രസിഡണ്ട് അബ്ദുൽ ഖാദർ കുന്നിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹംസ പന്നടുക്കം സ്വാഗതം പറഞ്ഞു. വിവിധ മേഖലകളിലെ സേവനത്തിന് വാർഡ് പ്രതിനി അനീസ മൻസൂർമല്ലത്ത്, മൻസൂർ മാളിക, എബി.കുട്ടിയാനം, ഫ്രീ കുവൈത്ത് അബ്ദുല്ല ഹാജി, അബ്ദുൽ റഹിമാൻ മാസ്റ്റർ, ബി.എം മഹമൂദ് എന്നിവർക്ക് സ്നേഹോപഹാരം കൈമാറി. മുക്രി അബ്ദുൽ ഖദർ ഹാജി, ബിഎ.മുഹമ്മദ് കുഞ്ഞി, കെ.മുഹമ്മദ് കുഞ്ഞി, സൂപ്പിക്കുട്ടി ഹാജി, സുഹറ ബാലന ടുക്കം, അബ്ദുൾ റഹിമാൻ ചാപ്പ, ഹസൻ കുട്ടി അബ്ദുല്ല എന്നിവരെ ആദരിച്ചു.
Also Read
മണ്ഡലം പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദർ ആശയ വിശദീകരണം നടത്തി. ജനറൽ സെക്രട്ടറി കെ.ബി മുഹമ്മദ് കുഞ്ഞി മുൻകാല നേതാക്കളെ അനുസ്മരിച്ചു. ബി.എം അബൂബക്കർ ഹാജി, എം.കെ.അബ്ദുൽ റഹ്മാൻ ഹാജി, മൻസൂർ മല്ലത്ത്, മാർക്ക് മുഹമ്മദ്, ഷെരീഫ് കൊടവഞ്ചി, അൻവർ കോളിയടുക്കം പ്രസംഗിച്ചു.
ഹനീഫ പൈക്ക, ബി.കെ.ഹംസ, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ഡെൽമ അബൂബക്കർ ചാപ്പ, അബ്ബാസ് കൊളച്ചെപ്പ്, അഡ്വ.ജുനൈദ്, ഷെഫീക്ക് മൈക്കുഴി, അബ്ദുൽ റഹ്‌മാൻ ചാപ്പ , ശെരിഫ് പന്നടുക്കം, മസൂദ് ബോവിക്കാനം, മൊയ്തു ബാവാഞ്ഞി, റാഷിദ് മൂലടുക്കം, സെമീർ അല്ലാമ, മൊയ്തീൻ ചാപ്പ, അഹമ്മദ് മൂലയിൽ, ഉമ്മർ ബെള്ളിപ്പാടി, ഏ.കെ.ഫൈസൽ, അബ്ദുൽ റഹ്മാൻ മുണ്ടക്കൈ, ആപ്പു ബാവിക്കര സംബന്ധിച്ചു. ഹമീദ് സൗത്ത് നന്ദി പറഞ്ഞു.

Sorry, there was a YouTube error.