
തളങ്കര: സമസ്ത നൂറാം വാർഷികത്തിൻ്റെ ഭാഗമായി സമസ്ത കേരള മദ്രസ മാനേജ്മെൻ്റ് അസോസിയേഷൻ (എസ്.കെ.എം.എം.എ) തളങ്കര റെയിഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിത സ്മൃതി തൈ നടൽ പദ്ധതിക്ക് മാലിക് ദിനാർ യത്തീം ഖാനയിൽ തുടക്കമായി. സമസ്ത നേതാവും കാസർകോട് സംയുക്ത ഖാസിയുമായിരുന്ന ടി.കെ.എം ബാവ മുസ്ല്യാരുടെ പേരിലാണ് ഹരിത സ്മൃതി എന്ന പേര് നൽകി തൈകൾ നട്ടത്. ദഖീറത്തുൽ ഉഖ്റ സംഘം ജനറൽ സെക്രട്ടറി ടി.എ ഷാഫി ഉദ്ഘാടനം ചെയ്തു. റൈഞ്ച് പ്രസിഡൻ്റ് ഹസൈനാർ തളങ്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ദുൽ റഹ്മാൻ ബാങ്കോട് സ്വാഗതം പറഞ്ഞു.
ഖജാഞ്ചി മുഹമ്മദ് വെൽക്കം നന്ദിയും പറഞ്ഞു. ലത്തീഫ് അഷറഫി പ്രാർത്ഥന നടത്തി. ബഷീർ വോളിബോൾ, കെ.എം അബ്ദുല്ല കുഞ്ഞി ഹാജി സംസാരിച്ചു. സിദ്ധീഖ് ചക്കര, സിയാദ് തെരുവത്ത്, ഹനീഫ് പള്ളിക്കാൽ, ഷംസുദ്ധീൻ തായൽ, നാസർ കൊരക്കോട്, യൂസുഫ് പുലിക്കുന്ന്, മൊയ്തു പള്ളിക്കാൽ, ഷരീഫ് വോളിബോൾ, ഷരീഫ് കുണ്ടിൽ, യൂസുഫ് ദീനാർ നഗർ, കബീർ, മജീദ് തെരുവത്ത് , അഷ്റഫ് ഫോർ യു, ബി.യു യൂസുഫ്, മൊയ്തു അങ്കോല, എം.എ ലത്തീഫ്, സിദ്ധീഖ് ഫാൻസി, ബദറുദ്ദിൻ പള്ളം, യു.കെ യൂസുഫ് , സയ്യിദ് ഹാമിദി, അർഷദ് ഹുദവി, അബ്ദുല്ല മുസ്ല്യാർ, അർഷാദ്, ഇക്ബാൽ മൗലവി തുടങ്ങി നിരവധിപേർ സംബന്ധിച്ചു.
