Categories
education Kerala local news trending

കുമ്പള ഉപജില്ലാ സ്കൂൾ കലോത്സവം; മുള്ളേരിയയിൽ വിപുലമായ ഒരുക്കങ്ങൾ; പണി വേഗം പൂർത്തിയാക്കാൻ 7 ജെ.സി.ബികൾ ഒന്നിച്ച് നൽകി അസോസിയേഷൻ; കൂടുതൽ അറിയാം..

മുള്ളേരിയ: കുമ്പള ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മുന്നോടിയായി മുള്ളേരിയയിൽ ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. മുള്ളേരിയ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഈ മാസം (നവംബർ) 11, 12, 13, 14 ,15 തിയ്യതികളിലാണ് കലോത്സവം നടക്കുന്നത്. ഇതിൻ്റെ ഭാഗമായി സ്കൂൾ പരിസരത്ത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചുള്ള പ്രവൃത്തിയാണ് ആദ്യഘട്ടം ആരംഭിച്ചത്. സ്കൂൾ കലോത്സവം മുള്ളേരിയയുടെ ഉത്സവമായി മാറ്റുന്നതിന് നാടും വീടും നഗരവും ഉണർന്നു കഴിഞ്ഞു. സ്കൂൾ പരിസരവും സമീപ പ്രദേശത്തും വിവിധ വേദികൾ ഒരുക്കുന്നതിനും ഭക്ഷണ വിതരണത്തിന് ഊട്ടുപുര ഒരുക്കുന്നതിനും നിലം ഒരുക്കുകയാണ് ആദ്യഘട്ടം. അടിയന്തിര പ്രവൃത്തിയുടെ ഭാഗമായി കൺസ്ട്രക്ഷൻസ് എക്യുപൻസ് ഓണേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ മുള്ളേരിയ മേഖല 7 ജെ.സി.ബികൾ ഒന്നിച്ച് പ്രവൃത്തിയുടെ ഭാഗമായി. ഇതിനായി അസോസിയേഷൻ പൂർണ്ണ പിന്തുണ നൽകി. കഴിഞ്ഞ ദിവസം ആരംഭിച്ച പ്രവൃത്തി തികളാഴ്ച്ചയും തുടരുകയാണ്. നാളെയോടെ മണ്ണുമാന്തി യന്ത്രങ്ങളുടെ പ്രവൃത്തി പൂർത്തിയാക്കാനാകും എന്നാണ് കരുതുന്നത്.

അസോസിയേഷൻ ഭാരവാഹികളായ ജില്ലാ സെക്രെട്ടറി മൊയ്‌ദീൻ കുമ്പള, ജില്ലാ വൈസ് പ്രസിഡണ്ട്‌ വിനോദ് മേലോത്, ജില്ല ട്രഷർ സുധാകരൻ, ജില്ലാ രക്ഷതികാരി ബഷീർ മുള്ളേരിയ, മേഖല പ്രസിഡണ്ട്‌ സന്തോഷ്‌ ഗൗരിയടുക്കം, സെക്രട്ടറി ഷബീർ പള്ളംഗോഡ്, മേഖല ജോയിൻ സെക്രെട്ടറി സുജിത്, രഞ്ജിത് സതീശൻ എന്നിവരും സജീവ പിന്തുണയാണ് സ്കൂൾ അധികൃതർക്ക് നൽകുന്നത്. ഞായറാഴ്ച്ച രാവിലെ പ്രവൃത്തിക്ക് തുടക്കം കുറിച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ എം. ജനനി ഫ്ലാഗ് ഓഫ് ചെയ്തു. കലോത്സവ ഓർഗനൈസിംഗ് കമ്മിറ്റി ജനറൽ കൺവീനർ ശാഹുൽ ഹമീദ് മാസ്റ്റർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജേഷ് കുമാർ തുടങ്ങിയവരും മറ്റു കമ്മിറ്റി ഭാരവാഹികളും പ്രവൃത്തിക്ക് നേതൃത്വം നൽകി. കലോത്സവ ഭാഗമായി അടിസ്ഥാന സൗകര്യ വികസനത്തിനായി ജെ.സി.ബികൾ വിട്ടുനൽകിയ അസോസിയേഷൻ ഭാരവാഹികളെ അധികൃതർ അഭിനന്ദിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest