വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം; നിയന്ത്രണം വിട്ട പിക്കപ്പ് പാലത്തിൻ്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു; 4 മരണം

You are currently viewing വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം; നിയന്ത്രണം വിട്ട പിക്കപ്പ് പാലത്തിൻ്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു; 4 മരണം

ബെംഗളുരു: കർണാടകയിലുണ്ടായ വാഹനാപകടത്തിൽ നാല് ആന്ധ്രാ പ്രദേശ് സ്വദേശികൾക്ക് ദാരുണ മരണം. വെള്ളിയാഴ്ച പുലർച്ചെ കര്‍ണാടകയിലെ റായ്ച്ചൂർ ജില്ലയിലെ ദേവദുർഗ താലൂക്കിലെ അമരപുര ക്രോസിന് സമീപമാണ് അപകടം. പിക്കപ്പ് നിയന്ത്രണം വിട്ട് പാലത്തിൻ്റെ കൈവരിയില്‍ ഇടിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പിക്കപ്പിൽ സഞ്ചരിച്ചവരാണ് മരണപ്പെട്ടവർ.

0Shares