യുവാക്കൾ തെരുവിലിറങ്ങി; നേപ്പാളിൽ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം; പ്രധാന മന്ത്രി രാജിവെച്ചു; സർക്കാർ സ്ഥാപനങ്ങളും മന്ത്രിമാരുടെ വീടുകളും കത്തിയമർന്നു; കൂടുതൽ അറിയാം..

You are currently viewing യുവാക്കൾ തെരുവിലിറങ്ങി; നേപ്പാളിൽ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം; പ്രധാന മന്ത്രി രാജിവെച്ചു; സർക്കാർ സ്ഥാപനങ്ങളും മന്ത്രിമാരുടെ വീടുകളും കത്തിയമർന്നു; കൂടുതൽ അറിയാം..

കാഠ്മണ്ഡു(നേപ്പാൾ): നേപ്പാളിൽ ഭരണകൂടത്തിനെതിരെ പ്രക്ഷോഭം. യുവാക്കൾ തെരുവിലിറങ്ങി പരക്കെ അക്രമകാരികളായി മാറി. രണ്ട് ദിവസമായി തുടരുന്ന കലാപത്തിന് അയവില്ല എന്നാണ് വിവരം. ആക്രമണം തുടർന്നതോടെ രാജ്യത്ത് സാമൂഹിക മാധ്യമങ്ങള്‍ നിരോധിച്ചു. ഇതോടെ ആക്രമണം കാലാപമായി മാറുകയാണുണ്ടായത്. ജനം ഇരച്ചുകയറി പ്രധാന മന്ത്രിയുടെ വീട് അഘിനിക്കിരയാക്കി. മാത്രവുമല്ല പ്രധാനമന്ത്രി രാജി വെക്കുന്നത് വരെ പ്രക്ഷോഭം തുടരും എന്ന കലാപകാരികൾ പറഞ്ഞു. ഇതിന് പിന്നാലെ ഇന്ന് പ്രധാന മന്ത്രി രാജിവെച്ച് തലസ്ഥാനം വിട്ടു. ഒളിവിൽ പോയി എന്നാണ് വിവരം. എന്നാൽ പട്ടാളം പ്രധാന മന്ത്രിയെ സുരക്ഷാ കേന്ദ്രത്തിലേക്ക് മാറ്റുകയാണുണ്ടായത്.

മുന്‍ പ്രധാനമന്ത്രി പ്രചണ്ഡ, ഷേര്‍ ബഹാദൂര്‍ ദുബെ, മന്ത്രിമാരായ ദീപക് കഡ്ക, പൃഥ്വി സുബ്ബ ഗുര്‍ഗ എന്നിവരുടെ വീടുകളും കത്തിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മന്ത്രിമാരുടെ വീടുകള്‍ക്കും നേരെ തീവയ്പ്പും കല്ലേറുമുണ്ടായി. പാർലമെൻറ്റ് മന്ദിരവും അഘനിക്കിരയാക്കി എന്നാണ് വിവരം. സമരക്കാര്‍ക്ക് നേരെ സൈന്യം വെടിയുതിര്‍ത്തു. പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി രാജ്യം വിടും എന്നാണ് പുറത്തുവരുന്ന വിവരം. നേപ്പാള്‍ സര്‍ക്കാരിനുനേരേ ‘ജെന്‍ സീ വിപ്ലവം’ എന്നപേരില്‍ യുവാക്കളുടെ പ്രക്ഷോഭം ആളിപ്പടരുന്നത്. വെള്ളിയാഴ്ചയാണ് പ്രക്ഷോഭം ആരംഭിച്ചത്. തിങ്കളാഴ്ച സുരക്ഷാ സേന പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ തുടങ്ങിയതോടെ അക്രമം കലാപമായി മാറിയത്. വെടിവെപ്പില്‍ 20 പ്രതിഷേധക്കാർ ഇതുവരെ മരണപെട്ടു എന്നാണ് വിവരം. 250 പേര്‍ക്ക് പരുക്കേറ്റു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേഷ് ലേഘഖ് രാജിവച്ചു.

0Shares