നേപ്പാൾ അതിർത്തിയിൽ ഇന്ത്യ സുരക്ഷ ശക്തമാക്കി; യു.പി, ബീഹാർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം; കൂടുതൽ പരിശോധന..

You are currently viewing നേപ്പാൾ അതിർത്തിയിൽ ഇന്ത്യ സുരക്ഷ ശക്തമാക്കി; യു.പി, ബീഹാർ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദേശം; കൂടുതൽ പരിശോധന..

ദില്ലി: അയൽ രാജ്യമായ നേപ്പാളിലുണ്ടായ കലാപത്തെ തുടർന്ന് ഇന്ത്യയിൽ ജാഗ്രതാ നിർദ്ദേശം. അതിർത്തി സംസ്ഥാനങ്ങൾക്കാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. യു.പി, ബീഹാർ, ഉത്തരാഖണ്ഡ് അടക്കം അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലാണ് ജാഗ്രത നിർദ്ദേശമുള്ളത്. നേപ്പാളിലെ സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ഉന്നതലയോഗം ചേർന്നിരുന്നു. ഇന്ത്യയുമായി ആയിരത്തിലധികം മൈൽ അതിർത്തി പങ്കിടുന്ന രാജ്യമാണ് നേപ്പാൾ. നേപ്പാളുമായി വളരെ അടുത്ത ബന്ധമാണ് ഇന്ത്യ പുലർത്തുന്നത്. ഇരുരാജ്യങ്ങളും തമ്മിൽ നിയന്ത്രണങ്ങൾ കുറഞ്ഞ തുറന്ന അതിർത്തിയാണെന്നതിനാൽ നേപ്പാളിലെ കലാപം ഇന്ത്യയെയും ബാധിച്ചേക്കും എന്നാണ് വിലയിരുത്തൽ. അതിർത്തിയിൽ കൂടുതൽ സുരക്ഷ വിന്യാസം നടത്തിയിട്ടുണ്ട്. യാത്രക്കാരെ കൂടുതൽ പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്.

നേപ്പാളിൽ കുടുങ്ങിയ വിനോദ സഞ്ചാരികൾ കടുത്ത ആശങ്കയിലാണ്. കലാപ മേഖലയിൽ നിന്നും മാറി താമസിക്കാൻ ഇന്ത്യൻ എംബസി പൗരന്മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നേപ്പാളിൽ നിലവിൽ സൈന്യമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. സൈന്യം കലാപകാരികളോട് സംയമനം പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. അക്രമാസക്തരായാൽ അടിച്ചമർത്തുമെന്നും സൈനിക മേധാവികൾ സമര നേതാക്കൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ആയതിനാൽ നിലവിൽ സ്ഥിതി ശാന്തമായി വരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ പലയിടങ്ങളിലും ഇന്നും തീവെപ്പും അക്രമവും ഉണ്ടായിട്ടുണ്ട്. മലയാളികളടക്കം നിരവധി വിനോദ സഞ്ചാരികൾ നേപ്പാളിൽ കുടുങ്ങിയിട്ടുണ്ട്.

0Shares