രാഷ്ട്രീയത്തിൽ എന്നും സമവായ പാതയിലൂടെ സഞ്ചരിച്ച് കോൺഗ്രസിന് മുതൽക്കൂട്ടായ വ്യക്തി; ഗ്രൂപ്പിന് അതീതമായി പ്രവർത്തിച്ചു; മുതിർന്ന കോൺഗ്രസ് നേതാവ് പി.പി തങ്കച്ചൻ്റെ നിര്യാണം..

You are currently viewing രാഷ്ട്രീയത്തിൽ എന്നും സമവായ പാതയിലൂടെ സഞ്ചരിച്ച് കോൺഗ്രസിന് മുതൽക്കൂട്ടായ വ്യക്തി; ഗ്രൂപ്പിന് അതീതമായി പ്രവർത്തിച്ചു; മുതിർന്ന കോൺഗ്രസ് നേതാവ് പി.പി തങ്കച്ചൻ്റെ നിര്യാണം..

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് പി.പി തങ്കച്ചൻ അന്തരിച്ചു. 87 വയസായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ വൈകിട്ട് നാലരയോടെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ചു ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് വെന്‍റിലേറ്ററിലായിരുന്നു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2ന് അകപറമ്പ് യാക്കോബായ സുറിയാനിപ്പളളിയിൽ സംസ്കാരം നടക്കും.

കെ.പി.സി.സി പ്രസിഡന്‍റ്, യുഡിഎഫ് കൺവീനർ, ആന്‍റണി മന്ത്രി സഭയിൽ കൃഷിമന്ത്രി, പെരുമ്പാവൂരിൽ നിന്ന് നാലുതവണ എം.എൽ.എ, എറണാകുളം ഡി.സി.സി പ്രസിഡന്‍റ്, പെരുമ്പാവൂർ നഗരസഭാധ്യക്ഷൻ തുടങ്ങിയ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തങ്കച്ചന്‍റെ നിര്യാണത്തിൽ എ.കെ ആന്‍റണി, കെ.സി വേണുഗോപാൽ അടക്കം മുതിർന്ന കോൺഗ്രസ് നേതാക്കൾ അനുശോചിച്ചു. വൈദികൻ്റെ മകനായി ജനിച്ച് അഭിഭാഷക ജോലിക്കിടെ രാഷ്ട്രീയത്തിലേക്കിറങ്ങിയ നേതാവായിരുന്നു പി.പി തങ്കച്ചൻ. കലങ്ങിമറിഞ്ഞ കോൺഗ്രസ് രാഷ്ട്രീയത്തിൽ എന്നും സമവായ പാതയിലൂടെയായിരുന്നു തങ്കച്ചൻറെ സഞ്ചാരം. നഗരസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായാണ് തങ്കച്ചൻ മത്സരിച്ചത്. തുടർന്ന് അങ്ങോട്ട് ആറുപതിറ്റാണ്ടുകാലത്തെ കോൺഗ്രസ് രാഷ്ടീയ ജീവതത്തിൽ സജീവമായി പ്രവർത്തിച്ചു.

0Shares