കലോത്സവ നഗരിയിൽ സുരക്ഷ ശക്തമാക്കി പോലീസ്; വനിതാ പോലീസും, ആംബുലൻസ് സൗകര്യവും ഫയർ യൂണിറ്റ് സേവനവും; കൂടുതൽ അറിയാം..

You are currently viewing കലോത്സവ നഗരിയിൽ സുരക്ഷ ശക്തമാക്കി പോലീസ്; വനിതാ പോലീസും, ആംബുലൻസ് സൗകര്യവും ഫയർ യൂണിറ്റ് സേവനവും; കൂടുതൽ അറിയാം..

മൊഗ്രാൽ(കാസറഗോഡ്): മൊഗ്രാലിൽ നടന്നുവരുന്ന റവന്യു ജില്ലാ സ്കൂൾ കലോത്സവ നഗരിയിൽ പോലീസ് സുരക്ഷ ശക്തമാണ്. കാസറഗോഡ് ASP യുടെ നേതൃത്വത്തിൽ കൂടുതൽ പോലീസുകാർ കലോത്സവ നഗരിയിൽ നിലയുറപ്പിച്ചിട്ടുണ്ട്. അനിഷ്ഠ് സംഭവങ്ങൾ ഇല്ലാതെ സുഗമമായി കലോത്സവം നടത്തുന്നതിന് പോലീസ് സാനിധ്യം സഹായകരമാകുന്നു. കൊലോത്സവ നഗരിയിലെ പ്രധാന വേദിക്കരികിൽ പോലീസ് കൺട്രോൾ റൂം ഒരുക്കിയാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്. പ്രധാന വേദിക്ക് പുറമെ മറ്റു വേദികളിലും കലോത്സവ നാഗരിയിലും പോലീസ് നിരീക്ഷണമുണ്ട്. പോലീസിന് പുറമെ അപകടം ഒഴിവാക്കുന്നത് വേണ്ടി ഫയർ യൂണിറ്റും അടിയന്തിര ഘട്ടം വേണ്ടിവന്നാൽ ആംബുലൻസും സജ്ജമാണ്.

ഒന്നാം വേദിക്കരികിൽ ഫയർ യൂണിറ്റും നിലയുറപ്പിച്ചിട്ടുണ്ട്. പോലീസ് സേനയിൽ വനിതാ പോലീസ് സാനിധ്യവും ഫയർ യൂണിറ്റിൽ ഫയർ വുമൺ സാനിധ്യവും സുരക്ഷക്കായി കലോത്സവ നഗരിയിലുണ്ട്. ഒന്നാം വേദിക്കരികിൽ രണ്ട് ആംബുലൻസുകൾ അടിയന്തിര ഘട്ടം ആവശ്യമെങ്കിൽ തയാറായി നിൽപ്പുണ്ട്. ഇതുവരെ വലിയ ബുദ്ദിമുട്ടില്ലാതെ കലോത്സവം തുടരുകയാണ്. ആദ്യദിനം വാകിട്ടോടെ വലിയ ജനപങ്കാളിത്തം കായോത്സവ നഗരിയിൽ ഉണ്ടായിരുന്നു. വേദികളിൽ നിറഞ്ഞ സദസ്സും കാണാനായി. 31 കലോത്സവത്തിന് തിരശ്ശീല വീഴും. അവസാന ദിവസം ന്യൂ ഇയർ പ്രമാണിച്ച് കലോത്സവം സന്ധ്യക്ക് മുമ്പേ അവസാനിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.

0Shares