മൊഗ്രാലിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ ആദ്യ ദിന പ്രതികരണം; സ്ഥലപരിമിതി ഉണ്ടെങ്കിലും സംഘാടകരുടെ പരിശ്രമം ഫലം കാണുന്നു; കൂടുതൽ അറിയാം..

You are currently viewing മൊഗ്രാലിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ ആദ്യ ദിന പ്രതികരണം; സ്ഥലപരിമിതി ഉണ്ടെങ്കിലും സംഘാടകരുടെ പരിശ്രമം ഫലം കാണുന്നു; കൂടുതൽ അറിയാം..

മൊഗ്രാൽ (കാസറഗോഡ്): 64 ആമത് കാസറഗോഡ് റവന്യു ജില്ലാ സ്കൂൾ കലോത്സവ നഗരിയായ മൊഗ്രാലിൽ സ്റ്റേജ് പരിപാടികൾക്ക് തുടക്കമായി. ഇശലിൻ്റെ ഗ്രാമം എന്നറിയപ്പെടുന്ന മൊഗ്രാലിലാണ് ഈവർഷം ജില്ലാ സ്കൂൾ കലോത്സവം നടക്കുന്നത്. 29, 30, 31 തീയതികളിൽ നടക്കുന്ന സ്കൂൾ കലോത്സവത്തിൽ ആദ്യദിനം സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. വലിയ ജനപങ്കാളിത്തം പ്രധാന വേദികളിൽ കാണാനായില്ല. എന്നാൽ വിദ്യാർത്ഥികളും അദ്ധ്യാപകരും തൃപ്‌തരായിരുന്നു. സ്ഥലപരിമിതി ഉണ്ടെങ്കിലും സംഘാടകരുടെ പരിശ്രമം കലോത്സവ നഗരിയെ മികച്ചതാക്കുന്നു. സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ പ്രധാന വേദി എല്ലാം കൊണ്ടും മികച്ചതായി. ഒന്നാംവേദിയിൽ നിന്നും അല്പം മാറിയാണ് രണ്ടാം വേദിയുടെ സ്ഥാനം എന്നാൽ മൂന്നാം വേദി ഒന്നാം വേദിയോട് ചേർന്നുള്ള സ്കൂൾ അങ്കണത്തിലാണ്. അതിന് അടുത്ത തന്നെയാണ് ഭക്ഷണ ശാലയും ഒരുക്കിയിട്ടുള്ളത്.

വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും സൗകര്യം നോക്കിയാണ് ഭക്ഷണ ശാല ഒരുക്കിയിട്ടുള്ളത്. 13 വേദികളിലായി നടക്കുന്ന കലോത്സവം മൊഗ്രാൽ ഇശൽ ഗ്രമത്തെ കലയുടെ ലഹരിയിലേക്ക് മാടി വിളിക്കുന്നുണ്ട്. സ്ഥലപരിമിതി ഉണ്ടങ്കിലും ഉള്ള ഇടം ഉപയോഗപെടുത്തികൊണ്ട് കലോത്സവം ഭംഗിയായി നടത്തിക്കാട്ടുകയാണ് സംഘാടകർ. റോഡുകളിൽ തിരക്ക് അനുഭവപ്പെടാതിരിക്കാൻ ട്രാഫിക്ക് നിയന്ത്രണം അടക്കം നാട്ടുകാർ ഏറ്റടുത്ത് കൈകാര്യം ചെയ്യുന്നു. വീടുകൾ തിങ്ങിപ്പാർക്കുന്ന ജനവാസ മേഖലയാണ് മൊഗ്രാൽ സ്കൂൾ പരിസരം. അതിനാൽ തന്നെ നാട്ടുകാരുടെ പൂർണ്ണ പിന്തുണയാണ് കലോത്സവത്തെ മികച്ചതാക്കുന്നത്. വരും ദിവസങ്ങളിൽ തിരക്ക് അനുഭവപ്പെടും എന്നതിനാൽ ക്രമീകരണം വിപുലപ്പെടുത്തുകയാണ് സംഘാടകർ.

0Shares