Categories
സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി ചാമ്പ്യന്‍ഷിപ്പ് ബുധനാഴ്ച കാസർകോട് നടക്കും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Trending News





കാസര്‍കോട്: പ്രസ് ക്ലബും ബോബി ഇന്റര്‍നാഷണല്‍ ഗ്രൂപ്പുമായി ചേര്‍ന്ന് നടത്തുന്ന പ്രഥമ സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി ചാമ്പ്യന്‍ഷിപ്പ് ബുധനാഴ്ച നടക്കും. പ്രസ് ക്ലബിനോട് ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ വെല്‍ഫിറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍. സംസ്ഥാനത്തെ പ്രസ് ക്ലബ് ടീമുകള്‍ക്കൊപ്പം കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റിയുടെ ടീമും മത്സരത്തില്‍ പങ്കെടുക്കും. ഇതോടൊപ്പം കണ്ണൂര്‍, കാസര്‍കോട് ജില്ലയിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുള്ള മത്സരവുമുണ്ടാകും. ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, എ.ഐ.വൈ.എഫ്, യുവമോര്‍ച്ച തുടങ്ങിയ യുവജന സംഘടനകളും ഇതില്‍ പങ്കെടുക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് സിനിമാ താരങ്ങളും എം.എല്‍.എമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന സൗഹൃദ വടംവലിയുമുണ്ടാകും. ജേര്‍ണലിസ്റ്റ് മത്സരത്തില്‍ ഒന്നുമുതല്‍ നാല് വരെ സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. ഉത്തരമേഖലാ മത്സരത്തില്‍ ആദ്യ എട്ട് സ്ഥാനക്കാര്‍ക്ക് ക്യാഷ് അവാര്‍ഡ് ഉണ്ട്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ചെയര്‍മാനായ സംഘാടകസമിതിയാണ് പ്രവര്‍ത്തിക്കുന്നത്. വടംവലി അസോസിയേഷന്‍ ഭാരവാഹികള്‍ അടങ്ങുന്ന ടെക്‌നിക്കല്‍ കമ്മിറ്റിയാണ് മത്സരം നിയന്ത്രിക്കുന്നത്. പ്രസ് ക്ലബ് പ്രസിഡന്റ് സിജു കണ്ണന്‍, സെക്രട്ടറി പ്രദീപ് നാരായണന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Also Read

Sorry, there was a YouTube error.