Categories
ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍ ശ്രീജേഷ് വിരമിക്കാൻ ഒരുങ്ങുന്നു
Trending News





ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി താരം പി.ആര്‍ ശ്രീജേഷ് വിരമിക്കാൻ ഒരുങ്ങുന്നു. ഒളിമ്പിക്‌സിന് ശേഷം വിരമിക്കുമെന്ന് മലയാളികൂടിയായ ശ്രീജേഷ് വ്യക്തമാക്കി. 36ആം വയസ്സിലാണ് താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. 2006 മുതല്‍ ശ്രീജേഷ് 328 മത്സരങ്ങളില്‍ ഇന്ത്യക്കായി കളിച്ചു. ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് വെങ്കല മെഡല്‍ നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. പാരീസ് ഒളിമ്പിക്സിനായി ഇന്ത്യന്‍ ഹോക്കി ടീം ഇറങ്ങുമ്പോഴും മലയാളിയായ ശ്രീജേഷാണ് ടീമിലെ ഏക ഗോള്‍ കീപ്പര്‍. രണ്ടുതവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണം നേടി. ഖേല്‍ രത്‌ന, അര്‍ജുന, പത്മശ്രീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2012, 2016, 2020 ഒളിമ്പിക്സുകളിലും ഇന്ത്യന്‍ ഗോള്‍ വല കാത്തത് ശ്രീജേഷ് ആയിരുന്നു.
Also Read

Sorry, there was a YouTube error.