
ഡല്‍ഹി ജന്തര്‍മന്തറില്‍ പ്രതിഷേധം പ്രകടനം നടത്തിയ ഗുസ്തിതാരങ്ങള്‍ക്ക് നേരെ പൊലീസ് ബലപ്രയോഗം. ഗുസ്തി ഫെഡറേഷന്‍ അഖിലേന്ത്യ അധ്യക്ഷനും ബി. ജെ. പി എം. പിയുമായ ബ്രിജ്ഭൂഷണ്‍സിംഗിനെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ചുകൊണ്ട് വനിത ഗുസ്തിതാരങ്ങള്‍ അടക്കം കഴിഞ്ഞ ഒരുമാസമായി ഡല്‍ഹിയില്‍ സമരത്തിലായിരുന്നു.
എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും കൈക്കൊള്ളത്തതില്‍ പ്രതിഷേധിച്ചുകൊണ്ട് സമരം കൂടുതല്‍ ശക്തമാവുകയായിരുന്നു. ഇന്ന് ജന്തര്‍മന്തറില്‍ പൊലീസ് ബാരിക്കേഡ് തട്ടിമാറ്റി മുന്നോട്ട് നീങ്ങിയ ഗുസ്താരങ്ങള്‍ക്ക് പൊലീസ് വലിയ തോതിലുള്ള ബലപ്രയോഗമാണ് നടത്തിയത്. സാക്ഷി മാലിക് അടക്കമുള്ള ഗുസ്തിതാരങ്ങളെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു. നിരവധി ഗുസ്തിതാരങ്ങള്‍ക്ക് പരിക്കേറ്റു. ഇവരെയെല്ലാവരെയും അറസ്‌ററ് ചെയ്ത് നീക്കി.

ഇന്ന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിൻ്റെ ഉദ്ഘാടനം നടക്കുന്നതിനെ മുന്‍നിര്‍ത്തിയാണ് ഗുസ്തി താരങ്ങള്‍ പോരാട്ടം കടുപ്പിച്ചത്. ആരോപണ വിധേയനായ ഗുസ്തി അസോസിയേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ സിംഗിൻ്റെ വസതിയും ജന്തര്‍മന്തറിന് തൊട്ടടുത്താണ്. ഇതേ തുടര്‍ന്നാണ് പൊലീസ് കടുത്ത നടപടികള്‍ കൈക്കൊണ്ടത്.
