സംസ്​ഥാനത്ത്​ പുതുതായി ഏഴുപേര്‍ക്ക്​ കൂടി കോവിഡ്-19 സ്​ഥിരീകരിച്ചു; കാസർകോട് ഇന്ന് രണ്ടുപേർക്ക് കൊറോണ; ജില്ലയ്ക്ക് വേണ്ടി പ്രത്യേക ആക്ഷന് പ്ലാൻ തയ്യാറാക്കും

  • Post category:health / news
  • Reading time:1 min read
You are currently viewing സംസ്​ഥാനത്ത്​ പുതുതായി ഏഴുപേര്‍ക്ക്​ കൂടി കോവിഡ്-19 സ്​ഥിരീകരിച്ചു; കാസർകോട് ഇന്ന് രണ്ടുപേർക്ക്  കൊറോണ; ജില്ലയ്ക്ക് വേണ്ടി പ്രത്യേക ആക്ഷന് പ്ലാൻ തയ്യാറാക്കും

തിരുവനന്തപുരം: സംസ്​ഥാനത്ത്​ പുതുതായി ഏഴുപേര്‍ക്ക്​ കൂടി കോവിഡ്-19 രോഗം സ്​ഥിരീകരിച്ചു. തിരുവനന്തപുരത്തും കാസര്‍കോടും രണ്ടുപേര്‍ക്കും കൊല്ലം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ്​ ​രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ സംസ്​ഥാനത്ത്​ രോഗം സ്​ഥിരീകരിച്ചവരുടെ എണ്ണം 215 ആയതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനത്ത് ആകെ 1,63,129 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇതിൽ 1,62,471 പേര് വീടുകളിലും 658 പേര് ആശുപത്രികളിലുമാണ് കഴിയുന്നത്. കാസര്കോട് ജില്ലയിലെ ആശുപത്രികളിൽ 163 പേരും കണ്ണൂരിൽ 108 പേരും മലപ്പുറത്ത് 102 പേരും ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ഏറ്റവും കൂടുതൽ ആളുകൾ നിരീക്ഷണത്തിലുള്ള കാസർകോട് ജില്ലയ്ക്ക് വേണ്ടി പ്രത്യേക ആക്ഷന് പ്ലാൻ തയ്യാറാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

0Shares