Categories
education Kerala local news

രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ നാലാം വാർഷികാഘോഷം; ക്വിസ് മത്സരം നടത്തി

കാസറഗോഡ്: രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി കാലിക്കടവ് മൈതാനത്ത് ഏപ്രിൽ 21 മുതൽ 27 വരെ നടക്കുന്ന പ്രദർശന വിപണന മേളയോട് അനുബന്ധിച്ച് ഹയർസെക്കൻ്ററി, കോളജ് വിഭാഗങ്ങൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ദുർഗ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരിപാടി കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബില്‍ ടെക് അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ദുർഗ ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻറ് വിനോദ് കുമാർ എൻ അധ്യക്ഷനായി. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എൻ വേണുനാഥൻ, സീനിയർ അസിസ്റ്റൻറ് പി സീമ, മദർ പി.ടി.എ പ്രസിഡൻറ് സീന അനിൽ, അധ്യാപകൻ ജയൻ വെള്ളിക്കോത്ത് എന്നിവർ സംസാരിച്ചു. ഇൻഫർമേഷൻ അസിസ്റ്റൻറ് എം രമ്യ സ്വാഗതവും പറഞ്ഞു. പത്മനാഭൻ കാടകം ക്വിസ് മാസ്റ്ററായി. മത്സരത്തിൽ കാനത്തൂരിലെ എ ദേവിക ഒന്നാം സ്ഥാനവും വെള്ളരിക്കുണ്ടിലെ അനിൽ മാത്യു രണ്ടാം സ്ഥാനവും നേടി.

0Shares

Leave a Reply

Your email address will not be published. Required fields are marked *