
ബന്തടുക്ക(കാസറഗോഡ്): 1978- 79 SSLC ബാച്ച് ബന്തടുക്കയുടെ ഓണാഘോഷ പരിപാടികളും കുടുംബ സംഗമവും നടന്നു. ബന്തടുക്കയിലെ യൺസ് ക്ലബ്ബ് ഹാളിലായിരുന്നു പരിപാടി. പൂക്കള മത്സരം, നാടൻ പാട്ടുകൾ, സിനിമാറ്റിക്ക് ഡാൻസ്, തുടങ്ങിയ ഒട്ടേറെ കലാ പരിപാടികളും, കായിക മത്സരങ്ങളും നടത്തിയതായി ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ ഉദ്‌ഘാടനം SSLC ബാച്ച് പ്രസിഡൻ്റ് സാബു അബ്രഹാം നിർവഹിച്ചു. സംസ്ഥാനത്തെ മികച്ച അദ്ധ്യാപനത്തിനുള്ള കേരള സംസ്ഥാന അവാർഡ് ലഭിച്ച, SSLC ബാച്ച് അംഗമായ പി.ഗോപാല കൃഷ്ണൻ്റെ ഭാര്യ വനജ ടീച്ചർക്ക് കൂട്ടായ്മയുടെ സ്നേഹാദരം നൽകി സ്നേഹതീരം ഭാരവാഹികൾ ആദരിച്ചു.
ഈ വർഷം MBBS ബിരുദം നേടിയ SSLC Batch അംഗമായ പി.നാരായണൻ്റെ മകൾ മേഘന നാരായണനും,
ഏഷ്യാബുക്ക് ഓഫ് റെക്കോർഡ് ഹോൾഡർ, SSLC ബാച്ച് അംഗമായ സതി കോടോത്തിൻ്റെ മകൻ വിസ്മയ്.കെ.ചന്ദ്രശേഖരനും അനുമോദനവും കൈമാറി. മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാന വിതരണം ചടങ്ങിൽ നടന്നു. സംഘാടക സമിതി ചെയർമാൻ നാരായണൻ ബേത്തൂർപാറ അദ്ധ്യക്ഷത വഹിച്ചു. കെ.ബലരാമൻ നമ്പ്യാർ, എ.ഗോപാലകൃഷ്ണൻ മാഷ്, ശാന്ത ടീച്ചർ, ശ്യാമള ടീച്ചർ, ജോസ് എൻ.ജെ, രാധ തട്ടുമ്മൽ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി ചന്ദ്രൻ.പി സ്വാഗതവും ട്രഷറർ സതീശൻ പി നന്ദിയും അറിയിച്ചു.
