Categories
articles Kerala local news trending

സി.പി.എം സംസ്ഥാന സെക്രട്ടറിയെ തള്ളി മുഖ്യമന്ത്രി; RSSമായി പാർട്ടി ഒരുകാലത്തും സഹകരിച്ചിട്ടില്ല, ഇനി സഹകരിക്കുകയുമില്ല; എം.വി ഗോവിന്ദൻ പറഞ്ഞതോ.?മുഖ്യമന്ത്രി പറഞ്ഞതോ.? സത്യം നിങ്ങൾപറയു..

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ പ്രസ്താവന തള്ളി മുഖ്യമന്ത്രി.
ആർ.എസ്എസുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ വിശദീകരണവുമായാണ് മുഖ്യമന്ത്രി ഇന്ന് രംഗത്ത് എത്തിയത്. നിലമ്പൂർ തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ അവശേഷിക്കെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ RSS വിഷയത്തിൽ വിശദീകരണം നൽകിയത്. അടിയന്തിരാവസ്ഥക്കാലത്ത് സ്വന്തം നിലയ്ക്കാണ് സി.പി.എം പോരാടിയത് എന്നും RSS മായി ഒരു ഘട്ടത്തിലും സഹകരിച്ചിട്ടില്ല എന്നും പഴയ കാല തെരഞ്ഞെടുപ്പിൽ ജനതാ പാർട്ടിയുമായാണ് സി.പി.എം സഹകരിച്ചതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

എന്നാൽ കഴിഞ്ഞ ദിവസം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞത് RSSമായി പാർട്ടി മുമ്പ് സഹകരിച്ചിട്ടുണ്ട് എന്നാണ്. സംഭവം വിവാദമാകും എന്ന് മാധ്യമ പ്രവർത്തകൻ ചൂണ്ടിക്കാണിച്ചപ്പോൾ അതിൽ എന്താണ് വിവാദം സത്യം പറയാൻ പാർട്ടിക്ക് മടിയില്ല എന്നാണ് എം.വി ഗോവിന്ദൻ പറഞ്ഞത്. ഈ സംഭവം തിരുത്തിയാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ വാർത്താ സമ്മേളനം. ഇതിലൂടെ പാർട്ടി പ്രവർത്തകരാണ് വെട്ടിലായത്. പാർട്ടി സംസ്ഥാന സെക്രട്ടറി പറയുന്നതാണോ ശരി അല്ല മുഖ്യമന്ത്രി പറയുന്നതാണോ ശരി എന്ന ചോദ്യം പരസ്പരം ചോദിക്കുന്ന അവസ്ഥ. ആർഎസ്എസുമായി ഇന്നോ ഇന്നലെയോ ഐക്യപ്പെട്ടില്ലെന്നും നാളെയും ഐക്യപ്പെടില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. ആർഎസ്എസ് മാത്രമല്ല, ഒരു വർഗീയ ശക്തിയുമായും യോജിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest