ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി കർഷക കൂട്ടായ്മ സംഘടിപ്പിച്ചു; മികച്ച കർഷകരെ ആദരിച്ചു

  • Post category:Kerala / local news
  • Reading time:1 min read
You are currently viewing ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി കർഷക കൂട്ടായ്മ സംഘടിപ്പിച്ചു; മികച്ച കർഷകരെ ആദരിച്ചു

കാഞ്ഞങ്ങാട്: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി
ജില്ലയിലെ ഫോട്ടോഗ്രാഫർമാരായ കർഷകരുടെ സംഗമം സംഘടിപ്പിച്ചു. ചടങ്ങിൽ മികച്ച കർഷകരെ ആദരിച്ചു. കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന ചടങ്ങ് കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റി കൃഷി ഓഫീസർ എസ്. രമേഷ് കുമാർ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത കൃഷി മേഖലയിൽ ശ്രദ്ധേയരായ ശ്രീജിത്ത് നീലായി, എ.ആർ. ബാബു, ഗോകുലൻ ചോയ്യങ്കോട്, രഞ്ജിത്ത് ഒഴിഞ്ഞ വളപ്പ്, മോഹനൻ ഉദുമ, അനിൽ ബേക്കൽ, ടി.ലോഹിതാക്ഷൻ രാവണേശ്വരം, ഗോവിന്ദൻ ചങ്കരംകാട്, രഞ്ജിത്ത് മാട്ടുമ്മൽ, വിനുലാൽ പനത്തടി, സിനു ബന്തടുക്ക, ചാക്കോ കുറ്റിക്കോൽ, അനൂപ് ചന്തേര, ജസ്റ്റിൻ ഒടയം ചാൽ എന്നിവരെയാണ് പൊന്നാട അണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചത്. ഇത്തരം അനുമോദന ചടങ്ങ് അംഗങ്ങൾക്കിടയിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും മെമ്പർമാരായ കർഷകരെ പ്രോത്സാഹിപ്പിക്കാനും കാർഷിക ഉൽപന്നങ്ങൾ മെമ്പർമാർക്കിടയിൽ പരസ്പരം കൈമാറാനുമുള്ള ഒരു വേദിയായിമാറി. മെമ്പർമാർക്കിടയിൽ അത്തരം ഒരു കൂട്ടായ്മ രൂപീകരിക്കാനും പ്രചോദനമായി.

ജില്ലാ പ്രസിഡണ്ട് സുഗുണൻ ഇരിയ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.സുധീർ, ജില്ലാ പി.ആർ.ഒ രാജീവൻ രാജപുരം, ജില്ലാ സ്വാശ്രയ സംഘം കോഡിനേറ്റർ കെ.സി.അബ്രഹാം, നേച്ചർ ക്ലബ് കോർഡിനേറ്റർ ശ്രീജിത്ത് നീലായി കാഞ്ഞങ്ങാട് മേഖലാ പ്രസിഡണ്ട് രമേശൻ മാവുങ്കാൽ, രാജപുരം മേഖലാ പ്രസിഡണ്ട് സിനു ബന്തടുക്ക, നീലേശ്വരം മേഖലാ സെക്രട്ടറി ദിനേശൻ ഒളവറ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി.എൻ. രാജേന്ദ്രൻ സ്വാഗതവും ട്രഷറർ എൻ.കെ പ്രജിത്ത് നന്ദിയും പറഞ്ഞു.

0Shares