
കാഞ്ഞങ്ങാട്: സമ്മാനപ്പെരുമഴയിൽ ഇമ്മാനുവലോണം പോന്നോണം മെഗാ സെയിലിൻ്റെ ഭാഗമായുള്ള ദിവസേന നറുക്കെടുപ്പിലെ വിജയിക്ക് സമ്മാനം കൈമാറി. പർച്ചേസ് ചെയ്യുന്ന കസ്റ്റമേഴ്‌സിന് നൽകുന്ന സമ്മാന കൂപ്പണിൽ നിന്ന് നറുക്കെടുപ്പിലൂടെ സമ്മാനം കിട്ടുന്ന ഈ പദ്ധതി കസ്റ്റമേഴ്‌സ് ആവേശപൂർവ്വം ഏറ്റെടുത്തിരിക്കുന്നു. ഓഗസ്റ്റ് 9 ന് ആരംഭിച്ച ദിവസേനയുള്ള നറുക്കെടുപ്പിൽ ഇഷിത ആറാട്ടുകടവ്, ദീപ ചായ്യോത്ത്, വിനീത അജാനൂർ, റുക്‌സാന നീലേശ്വരം എന്നിവർ യഥാക്രമം ഗ്യാസ് സ്റ്റോവ്, മിക്സി, ഇൻഡക്ഷൻ കുക്കർ എന്നിവയ്ക്ക് അർഹരായി. എല്ലാ വിഭാഗം കസ്റ്റമേഴ്‌സിനും ഉൾകൊള്ളാൻ കഴിയുന്ന വിലയിൽ മികച്ച സർവിസ്സോടുകൂടി ലഭ്യമാക്കുകയാണ് ഇമ്മാനുവൽ സിൽക്‌സ്. കാഞ്ഞങ്ങാട് ഷോറൂമിൽ നടന്ന സമ്മാനദാന ചടങ്ങ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി ശ്രീലത നിർവഹിച്ചു. തട്ടുമ്മൽ (വെള്ളിക്കോത്ത്) സ്വദേശിനി ഷീലയ്ക്കാണ് സമാനമായ മൈക്രോവേവ് ഓവൻ സമ്മാനമായി ലഭിച്ചത്.(കൂപ്പൺ നമ്പർ- 16300). ചടങ്ങിൽ സി.പി ഫൈസൽ, മുത്തൽ നാരായണൻ, ഷോറൂം മാനേജർ സന്തോഷ് ടി തുടങ്ങിയവർ പങ്കെടുത്തു.
