
കാസറഗോഡ്: കേരള-കർണാടക അതിർത്തി പ്രദേശമായ തലപ്പാടിയിൽ കർണ്ണാടക കെ.എസ്ആർ.ടി.സി ബസ് അതിവേഗം പിന്നോട്ട് നീങ്ങി വൻ അപകടം. 6 പേർക്ക് ദാരുണ അന്ത്യം സംഭവിച്ചു. ബസ് അതിവേഗം പിന്നോട്ട് വന്നതോടെ നിയന്ത്രണം തെറ്റി നിർത്തയിട്ട ഓട്ടോയിൽ ഇടിച്ചും ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയുമാണ് അപകടം സംഭവിച്ചത്. ബസ് കാത്തുനിന്നവരും ഓട്ടോയിൽ ഉണ്ടായിരുന്നവർക്കും വഴിയോരത്ത് ഉണ്ടായവർക്കും ജീവൻ നഷ്ട്ടമായിട്ടുണ്ട്. പരികേറ്റും ആളുകൾ ആശുപത്രിയിൽ ചികിത്സയിലുണ്ട്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നു എന്നാണ് വിവരം. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. ബസ് അമിത വേഗതയിലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. ബസിൻ്റെ ബ്രേക്ക് പൊട്ടിയതാണ് നിയന്ത്രണം വിടാൻ കാരണമെന്നാണ് ബസ് ജീവനക്കാർ പോലീസിനോട് പറഞ്ഞത്. ബസ് ജീവനക്കാർ കേരള പോലീസിൻ്റെ കസ്റ്റഡിയിലുണ്ട്.

മഞ്ചേശ്വരം പോലീസ് അപകട സ്ഥലത്ത് എത്തുകയും രക്ഷാ പ്രവർത്തനം നടത്തുകയുമായിരുന്നു. ഇതിനിടെ ബസ് ജീവനക്കാരെ കസ്റ്റഡിയിൽ എടുത്ത് കേസ് രജിസ്റ്റർ ചെയ്തു. അപകടത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്. മരണപ്പെട്ട ആറുപേരും കർണ്ണാടക സ്വാദേശികളെന്നാണ് വിവരം. ഹൈദർ അലി (ഓട്ടോറിക്ഷ ഡ്രൈവർ), നഫീസ, അവ്വമ്മ, ഖദീജ, ഹസ്ന , ആയിഷ ഫിദ എന്നിവരാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റവരെ മംഗളൂരുവിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകട സ്ഥലം കാസർകോട് ജില്ലാ പോലീസ് മേധാവി സന്ദർശിച്ചു. കാസർകോട്, മഞ്ചേശ്വരം എം.എൽ.എമാരും അപകടത്തിൽ പെട്ടവരുടെ കുടുംബാ അംഗങ്ങളുമായി സംസാരിക്കുന്നുണ്ട്.
