Categories
local news news

ഓൾ കേരള ഫോട്ടോ ഗ്രാഫർസ് അസോസിയേഷൻ നേതൃത്വ പരിശീലന ക്ലാസും കാർഡ് വിതരണവും; ജോസഫ് ചെറിയാൻ അനുസ്മരണവും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോസ്ദുർഗ് സഹകരണബാങ്ക് ഹാളിൽ നടന്ന പരിപാടി കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങേത്ത് ഉത്‌ഘാടനം ചെയ്തു. എ.കെ.പി.എ സംസ്ഥാന പ്രസിഡന്റ് എ.സി. ജോൺസൺ അനുസ്മരണ പ്രഭാഷണവും, തിരിച്ചറിയൽ കാർഡ് വിതരണവും നിർവഹിച്ചു. കൂടാതെ ജില്ലാ ആർട്സ് ക്ലബ്ബിൻ്റെ ഉത്‌ഘാടനവും സംസ്ഥാന പ്രസിഡന്റ് എ.സി. ജോൺസൺ നിർവ്വഹിച്ചു. ജില്ലാ പ്രസിഡന്റ് സുഗുണൻ ഇരിയ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന നേതൃത്വ പരിശീലന ക്ലാസിൽ പയ്യന്നൂർ കോളേജ് കോമേഴ്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോക്ടർ പി.സന്തോഷ് ക്ലാസ് കൈകാര്യം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് സജീഷ് മണി, സംസ്ഥാന സെക്രട്ടറി ഹരീഷ് പാലക്കുന്ന്, സംസ്ഥാന വനിത വിങ് കോർഡിനേറ്റർ പ്രശാന്ത് തൈക്കടപ്പുറം, ജില്ലാ വൈസ് പ്രസിഡന്റ് മാരായ അനൂപ് ചന്തേര, വേണു വി.വി, ജോയിന്റ് സെക്രട്ടറി മാരായ പ്രജിത് എൻ.കെ, സുധീർ. കെ, ജില്ലാ വെൽഫെയർ ചെയർമാൻ ഷെരീഫ്, ബി.എ, ജില്ലാ വനിതാ വിംഗ് കോർഡിനേറ്റർ രമ്യ രാജീവൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ജില്ലാ സെക്രട്ടറി രാജേന്ദ്രൻ വി.എൻ, സ്വാഗതവും ജില്ലാ പി.ആർ.ഒ രാജീവൻ രാജപുരം നന്ദിയും അറിയിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *