Trending News


ലോക ജലദിനത്തിൻ്റെ ഭാഗമായി ഹരിതകേരളം മിഷൻ മാർച്ച് 24,25 തീയതികളിൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന പരിസ്ഥിതി സംഗമത്തിൽ ജില്ലയിൽ നിന്നും ഏഴ് അവതരണങ്ങൾ. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് നെറ്റ്സീറോ കാർബൺ ജനങ്ങളിലൂടെ കാമ്പയിനിൻ്റെ കൂടി ഭാഗമായി പിലിക്കോട് ഗ്രാമപഞ്ചായത്ത് നടത്തുന്ന ഹരിതവാനം, വലിയപറമ്പ ഗ്രാമപഞ്ചായത്തിൻ്റെ കടൽതീരത്തിന് ഹരിതകവചം കണ്ടലോരം എന്നിവ പ്രസിഡണ്ടുമാർ അവതരിപ്പിക്കും. മാതൃകാ ഹരിതഗ്രന്ഥാലയത്തിൻ്റെ അവതരണം കുതിരുംചാൽ അഭിമന്യു ലൈബ്രറിയാണ്. ഹരിതവിദ്യാലയങ്ങളുടെ മികവ് അവതരിപ്പിക്കുന്നത് മേലാങ്കോട്ട് എ.സി കണ്ണൻനായർ സ്മാരക ഗവ: യുപി സ്കൂളാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജലബജറ്റിൽ നിന്നും ജലസുരക്ഷാ പ്ലാനിലേക്ക് ജില്ലയുടെ മുന്നൊരുക്കം അവതരിപ്പിക്കും. സംസ്ഥാനത്ത് ഏറ്റവുമധികം പച്ചത്തുരുത്തുള്ള മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പച്ചത്തുരുത്ത് അതിജീവനത്തിനുള്ള ചെറുവനങ്ങൾ വിശദീകരിക്കും. നെറ്റ് സീറോ കാർബൺ പദവി സർവ്വെ പൂർത്തീകരിച്ച കാസർകോട് ഗവ: കോളേജ്, പടന്നക്കാട് നെഹ്റു കോളേജ്, മേലാങ്കോട്ട് എ.സി.കെ.എൻ.എസ് ജി.യു.പി സ്കൂൾ, കരിന്തളം കെ.സി.സി.പി.എൽ ടീമിനെ സംഗമത്തിൽ അനുമോദിക്കും.
Also Read

Sorry, there was a YouTube error.