Categories
ബഹ്റൈൻ കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ പ്രവാസി കൈത്താങ്ങ് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു
Trending News


ബഹ്റൈൻ കെ.എം.സി.സി കാസറഗോഡ് ജില്ലാ കമ്മിറ്റി എല്ലാവർഷവും റമദാനിൽ നടത്തിവരാറുള്ള പ്രവാസം മതിയാക്കി നാട്ടിൽ പോയി സാമ്പത്തികമായി ബുദ്ധിമുട്ടുന്ന പ്രവർത്തകർക്കുള്ള ധനസഹായം പ്രവാസിക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം കെ.എം.സി.സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരത്തിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി നിർവഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ ട്രഷറർ പി.എം മുനീർ ഹാജി മുഖ്യാതിഥിയായി. മുസ്‌ലിം ലീഗ് കാസറഗോഡ് മണ്ഡലം സെക്രട്ടറി നാസർ ചെർക്കളം മുഖ്യപ്രഭാഷണം നടത്തി. ഹനീഫ ഉപ്പള, അഷ്റഫ് എടനീർ, അബൂബക്കർ ചാല, ഖാദർ ബെദിര, കാസിം ചാല, അഷ്റഫ് നെല്ലിക്കുന്ന്, അബ്ദുൽ റസാഖ് ഹാജി, ഹനീഫ അർക്ക, ബഷീർ, മൊയ്തീൻ കുഞ്ഞി തുടങ്ങിയവർ പ്രസംഗിച്ചു. അബ്ബാസ് ചെമ്നാട് പ്രാർത്ഥന നിർവഹിച്ചു. ബഹ്റൈൻ ജില്ലാ കോർഡിനേറ്റർ കുഞ്ഞാമു ബെദിര സ്വാഗതം പറഞ്ഞു. അഷ്‌റഫ് പൈക്ക നന്ദി പ്രകാശിപ്പിച്ചു.
Also Read

Sorry, there was a YouTube error.