Categories
മുസ്ലിം യൂത്ത് ലീഗ് നടത്തിയ നിയമ പോരാട്ടം ഫലം കണ്ടു; മതവിദ്വേഷ പരാമർശത്തിൽ പി.സി ജോർജ് ജയിലിലേക്ക്
Trending News





കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ പി.സി ജോർജ് ജയിലിലേക്ക്. തികളാഴ്ച്ച വൈകിട്ട് ആറ് മണി വരെ പോലീസ് കസ്റ്റഡിയിൽ വിട്ട പി സി ജോർജിനെ വീണ്ടും കോടതിയിൽ ഹാജരാക്കും. തുടർന്ന് ജയിലിലേക്ക് മറ്റും. പതിനാല് ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങുകയാണ് പി.സി ജോർജ് ചെയ്തത്. ഇതിന് ശേഷം കനത്ത തിരിച്ചടിയാണ് കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.
Also Read
ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി.സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പി.സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പി.സി ജോർജ് തേടിയിരുന്നു. ഇതിന് ശേഷം നാടകീയമായി കോടതിയിൽ ഹാജരായി പി.സി ജോർജ് ജാമ്യം തേടുകയാണുണ്ടായത്. എന്നാൽ ജാമ്യം നിഷേധിച്ച കോടതി ആദ്യം പോലീസ് കസ്റ്റഡിയിലും തുടർന്ന് ജയിലിലേക്ക് മാറ്റാനും ഉത്തരവിട്ടത്. പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട് അടക്കം പോലീസ് സമർപ്പിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് പി.സി ജോർജ് ജാമ്യത്തിനുള്ള അപേക്ഷ സമർപ്പിച്ചത്.

Sorry, there was a YouTube error.