Categories
Kerala local news news trending

കാട്ടാന ആക്രമണത്തിൽ ആറളത്ത് വൻ പ്രതിഷേധം; മൃതദേഹവുമായി എത്തിയ ആംബുലൻസ് ജനക്കൂട്ടം തടഞ്ഞു

കണ്ണൂർ: കാട്ടാന ആക്രമണത്തിൽ ആറളത്ത് വൻ ജനകീയ പ്രതിഷേധം. കാട്ടാന വിഷയത്തിൽ ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇന്നലെ മരിച്ച ദമ്പതികളുടെ മൃതദേഹവുമായി എത്തിയ ആംബുലൻസ് ജനക്കൂട്ടം തടഞ്ഞു. ഇന്നലെയാണ് ആറളത്ത് ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നത്. കശുവണ്ടി ശേഖരിക്കാൻ പോയപ്പോൾ ആറളം ഫാം ബ്ലോക്ക് 13ലാണ് സംഭവം. വെള്ളി, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ആർ.ആർ.ടി ഓഫീസിന് തൊട്ടടുത്താണ് 13-ാം ബ്ലോക്ക്. ആർ.ആർ.ടി ഓഫീസിൽ നിന്ന് 600 മീറ്റർ അപ്പുറത്താണ് സംഭവം നടന്നത്. പ്രദേശത്ത് കാട്ടാന സ്ഥിരം എത്താറുണ്ടെന്നും ആക്രമണമുണ്ടാകാറുണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest